നടുറോഡില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത് യുവതി; നടപടിയുമായി പൊലീസ്; വീഡിയോ

ഉത്തര്‍പ്രദേശില്‍ ഹൈവേയില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത യുവതിക്ക് എതിരെ നടപടിയെടുക്കാന്‍ പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ലക്‌നൗ പൊലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ മെയ് 9നാണ് വീഡിയോ എക്‌സില്‍ അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. അഡ്വ. കല്യാണി ചൗധരി എന്ന അക്കൗണ്ടിലാണ് വീഡിയോ വന്നിരിക്കുന്നത്.

ALSO READ:  കരമന അഖില്‍ കൊലപാതകം; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേര്‍ കസ്റ്റഡിയില്‍

പ്രശസ്ത യൂട്യൂബര്‍ സിമ്രാന്‍ യാദവ് എന്ന പെണ്‍കുട്ടി കൈയില്‍ പിസ്റ്റോളുമായി ഒരു ഭോജ്പുരി ഗാനത്തിന് ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ആള്‍ക്കൂട്ടം നോക്കിനില്‍ക്കേയാണ് യുവതി ഇത്തരത്തില്‍ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

ALSO READ: വട്ടിയൂര്‍കാവ് അരുവിപ്പുറം കടവില്‍ 13 വയസുകാരന്‍ മരിച്ചു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രവൃത്തിയാണ് സിമ്രാന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് അഭിഭാഷകയായ കല്യാണി ചൗധരി ഈ വീഡിയോ തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിമ്രാന്‍ അവരുള്‍പ്പെടുന്ന സമുദായത്തിന് സമൂഹത്തിലുള്ള മേല്‍ക്കൈ വെളിവാക്കുകയാണ് ഇത്തരം ഒരു വീഡിയോ ചെയ്തതിലൂടെ ഉദ്ദേശിക്കുന്നതെന്നും കല്യാണി ആരോപിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News