തന്റെ അളിഞ്ഞ രാഷ്ട്രീയത്തിന്റെ ഊളത്തരം പുറത്തെടുക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നത്; വൈറലായി സോഷ്യൽമീഡിയ പോസ്റ്റ്

ഡോ. ആർ.എൽ.വി രാമകൃഷ്ണനുമായി സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിക്കുന്ന വീഡിയോയെ വിമർശിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈ വീഡിയോയിൽ സുരേഷ് ഗോപിയുടെ ഇരട്ടത്താപ്പ് പുറത്തുകാട്ടികൊണ്ടുള്ളതാണ് കുറിപ്പ്.

ALSO READ: ആറ്റിങ്ങലിലെ വോട്ടര്‍മാരെ അപമാനിച്ച അടൂര്‍ പ്രകാശ് മാപ്പ് പറയണം: എല്‍ ഡി എഫ്

തന്റെ അളിഞ്ഞ രാഷ്ട്രീയത്തിന്റെ ഊളത്തരം പുറത്തെടുക്കാൻ സുരേഷ് ഗോപി ശ്രമിക്കുന്നത് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത് എന്നാണ് പറയുന്നത്. കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് ക്ഷണിക്കുകയും ഇതാണ് തന്റെ നവോത്ഥാനമെന്നും അല്ലാതെ പലരേയും പോലെ ചുമ്മാ സാമൂഹ്യ വിമർശനമല്ലെന്നുമാണ് സുരേഷ് ഗോപി ആർ.എൽ.വി രാമകൃഷ്ണനോട് പറഞ്ഞത്. ഇവിടെ രാമകൃഷ്ണന് പരിപാടി കിട്ടാത്തതാണ് വിഷയം എന്ന പോലെയാണ് സുരേഷ് ഗോപി പറഞ്ഞു വെക്കുന്നത് എന്നും വൈറലായ കുറിപ്പിൽ പറയുന്നു. അതിന് തന്നെ കൊണ്ട് ആവുന്ന തരത്തിൽ മറുപടി നൽകാനും രാമകൃഷ്ണൻ ശ്രമിക്കുന്നുണ്ട്.

ആർഎൽവി രാമകൃഷ്ണനെ ഹീനമായി ആവർത്തിച്ച് അധിക്ഷേപിച്ചു കൊണ്ടിരിക്കുന്ന സ്ത്രീയും അവരുടെ രാഷ്ട്രീയവും എന്താണെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. സുരേഷ് ഗോപി മാധ്യമ പ്രവർത്തകയെ അപമാനിച്ച വിഷയത്തിൽ സുരേഷ് ഗോപിക്ക് അനുകൂലമായി അയാളെ നല്ല മനുഷ്യനാക്കി സർട്ടിഫൈ ചെയ്ത ആള് കൂടിയാണ് പ്രസ്തുത വനിത എന്നും കുറിപ്പിൽ പറയുന്നു. സുരേഷ്‌ഗോപി കാണിക്കാൻ ശ്രമിക്കുന്ന ഊളത്തരം എന്തിനാണെന്ന് തിരിച്ചറിയാനുള്ള വിവേകവും രാഷ്ട്രീയ ബോധവും രാമകൃഷ്ണനുണ്ട്. അതിനാൽ തന്നെയാകണം അദ്ദേഹം ആ ക്ഷണം നിരസിച്ചതും എന്നുമാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്.

ALSO READ: കെജ്‌രിവാളിന് ജാമ്യമില്ല; 7 ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിൽ

സോഷ്യൽമീഡിയ പോസ്റ്റ്

ഡോ. ആർ.എൽ.വി രാമകൃഷ്ണൻ സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിക്കുന്ന വീഡിയോ കണ്ടാൽ തന്നെ അറിയാം, അദ്ദേഹം ഓരോ വാക്കുകളും പറയുന്നത് ഒരു പ്രതിരോധ ശബ്ദത്തോട് കൂടിയാണ്. എവിടെയും തന്നെ ‘ദാ സുരേഷ് ഗോപി’ വിളിക്കുന്നു എന്ന എക്സൈറ്റ്മെന്റ് കാണാൻ സാധിക്കില്ല, ആരാണ് തന്നെ വിളിക്കുന്നതെന്നും എന്തിനാണ് തന്നെ വിളിക്കുന്നതെന്നും നല്ല ബോധ്യം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സാമൂഹ്യ ബോധ്യത്തിനുമുണ്ട് എന്ന് അദ്ദേഹത്തിന്റെ ശരീര ഭാഷ കണ്ടാൽ മനസിലാകും.
കേവലം രണ്ടേകാൽ മിനിറ്റിൽ താഴെയാണ് മാദ്ധ്യമങ്ങൾ ലൈവായി സംപ്രേഷണം ചെയ്ത സുരേഷ് ഗോപിയോടൊത്തുള്ള ടെലിഫോൺ സംഭാഷണം നീണ്ടു പോയത്. അതിനുള്ളിൽ തന്നെ തന്റെ അളിഞ്ഞ രാഷ്ട്രീയത്തിന്റെ ഊളത്തരം പുറത്തെടുക്കാൻ സുരേഷ് ഗോപി ശ്രമിക്കുകയുണ്ടായി. കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് ക്ഷണിക്കുകയും ഇതാണ് തന്റെ നവോത്ഥാനമെന്നും അല്ലാതെ പലരേയും പോലെ ചുമ്മാ സാമൂഹ്യ വിമർശനമല്ലെന്നുമാണ് സുരേഷ് ഗോപി ആർ.എൽ.വി രാമകൃഷ്ണനോട് പറഞ്ഞത്. അതായത് ഇവിടെ ഡോ: രാമകൃഷ്ണന് പരിപാടി കിട്ടാത്തതാണ് വിഷയം എന്ന പോലെയാണ് സുരേഷ് ഗോപി പറഞ്ഞു വെക്കുന്നത്. അതിന് തന്നെ കൊണ്ട് ആവുന്ന തരത്തിൽ മറുപടി നൽകാനും രാമകൃഷ്ണൻ ശ്രമിക്കുന്നുണ്ട്.
ഡോ: ആർ.എൽ.വി രാമകൃഷ്ണനെ ഹീനമായി ആവർത്തിച്ച് അധിക്ഷേപിച്ചു കൊണ്ടിരിക്കുന്ന സ്ത്രീയും അവരുടെ രാഷ്ട്രീയവും എന്താണെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. സുരേഷ് ഗോപി മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ച വിഷയത്തിൽ സുരേഷ് ഗോപിക്ക് അനുകൂലമായി അയാളെ നല്ല മനുഷ്യനാക്കി സർട്ടിഫൈ ചെയ്ത ആള് കൂടിയാണ് പ്രസ്തുത വനിത. ഇപ്പോൾ സുരേഷ്‌ ഗോപി കാണിക്കാൻ ശ്രമിക്കുന്ന ഊളത്തരം എന്തിനാണെന്ന് തിരിച്ചറിയാനുള്ള വിവേകവും രാഷ്ട്രീയ ബോധവും രാമകൃഷ്ണനുണ്ട്. അതിനാൽ തന്നെയാകണം അദ്ദേഹം ആ ക്ഷണം നിരസിച്ചതും.
സ്വന്തം ഫോണിൽ നിന്ന് സുരേഷ് ഗോപിയെ വിളിച്ചു കൊടുത്ത് ഫോൺ ലൗഡ് സ്പീക്കറിൽ ഇടീക്കാൻ ശുഷ്‌കാന്തിയുള്ള ചില മാദ്ധ്യമ പ്രവർത്തകരെ ലൈവായി കണ്ടു. മനോരമയിലും റിപ്പോർട്ടർ ടി.വിയിലും ഏഷ്യാനെറ്റ് ന്യൂസിലുമായി അവർ ഒരു കോക്കസായി പ്രവർത്തിച്ച് സുരേഷ് ഗോപിക്കായി പണിയെടുക്കാൻ തുടങ്ങിയിട്ടും കുറച്ചായി എന്ന് കേട്ടു. ഈ ചെയ്യുന്ന പണിക്ക് കിട്ടുന്ന കൂലി കൃത്യമായി ചോദിച്ചു വാങ്ങണം. നൂറ് കണക്കിന് ക്യാമറകൾക്ക് മുന്നിൽ മാതാവിന് സ്വർണ്ണ കിരീടമാണെന്ന് പറഞ്ഞ് ചെമ്പ് കൊടുത്ത് പറ്റിച്ചവനാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News