വടകരയിൽ താലിബാൻ എംപി, ഗാന്ധിജിയെ ചെറുതായി വെടിവെച്ച് കൊന്നു ; ട്രോളുകളുടെ ‘കട’ തുറന്ന് സോഷ്യൽമീഡിയ

ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയ സന്ദീപ് വാര്യർക്കെതിരെ സോഷ്യൽമീഡിയയിൽ ട്രോളുകൾ പരക്കുകയാണ്. ചാനൽ ചർച്ചകളിൽ ഉൾപ്പടെ വന്നിരുന്നു കോൺഗ്രസിനെ അറഞ്ചം പുറഞ്ചം വിമർശിച്ച് തള്ളുന്ന സന്ദീപ് വാര്യർ ഗതികിട്ടാതെ അലയുന്ന പ്രേതം പോലെ ഒടുവിൽ കോൺഗ്രസിലേക്ക് ചേക്കേറി. ഇതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കായി സന്ദീപ് വാര്യരെ ഏറ്റെടുത്ത് കഴിഞ്ഞു.

ജ്യോതികുമാർ ചാമക്കാലയുമായി ഒരു ചാനൽ ചർച്ചയിൽ സന്ദീപ് ജി പൊരിഞ്ഞ അടി നടത്തിയ വീഡിയോ ഉൾപ്പടെ ട്രോളുകൾ പോലെ സ്റ്റാറ്റസുകളിൽ നിറയുകയായിരുന്നു. ഇരുവരും ഇന്ന് എല്ലാമറന്ന് കെട്ടിപ്പിടിച്ചപ്പോൾ കോൺഗ്രസ് ഒഴിച്ച് ബാക്കി എല്ലാവരും അന്ന് നടത്തിയ നീ ആരാ , താൻ പോടോ വിളികളും ഓർത്തെടുത്തു. ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ‘എന്ന ചിത്രത്തിൽ കോമക്കുറുപ്പായി കുതിരവട്ടം പപ്പുവിന്റെയും സർദാർ കൃഷ്ണക്കുറുപ്പായി ജഗതിയും അഭിനയിച്ച കഥാപാത്രങ്ങളോട് സാമ്യപ്പെടുത്തിയാണ് ചാമക്കാലയെയും സന്ദീപ് വാര്യരെയും സോഷ്യൽമീഡിയ ട്രോളുന്നത്.

sandeep varier

ALSO READ: ‘ലക്ഷണമൊത്ത സംഘിയെ കോൺഗ്രസുകാരനായി കാണാൻ കെ സുരേന്ദ്രനോടുള്ള സൗന്ദര്യ പിണക്കം മതിയോ? ‘

കഴിഞ്ഞില്ല സന്ദീപ് വാര്യർ മുൻപ് നടത്തിയ കോൺഗ്രസ് വിരുദ്ധ പരാമർശങ്ങളെയും സോഷ്യൽമീഡിയ ട്രോൾ ഗ്രൂപ്പുകൾ കുത്തിപ്പൊക്കുന്നുണ്ട്. സന്ദീപ് കോൺഗ്രസിലേക്ക് എത്തിയപ്പോൾ ഷാഫി പറമ്പിൽ പറഞ്ഞത് വെറുപ്പിന്റെ ഫാക്ടറിയിൽ നിന്ന് സന്ദീപ് സ്നേഹത്തിന്റെ കടയിലേക്ക് എത്തിയെന്നാണ്, ഈ കമന്റും ഷാഫി വിജയിച്ചപ്പോൾ ‘വടകരയിൽ താലിബാൻ എം പി ഭരണം തുടങ്ങി’ , എന്ന് സന്ദീപ് മുൻപ് പറഞ്ഞ കമന്റും ട്രോളുകളിൽ നിറയുന്നുണ്ട്.

May be an image of 6 people and text

തീർന്നില്ല, ഗാന്ധിയെ ചെറുതായി വെടിവെച്ച് കൊന്നു എന്ന സന്ദീപ് ജിയുടെ കമന്റാണ് ട്രോളുകളിലെ ഹൈലൈറ്റ്. കോൺഗ്രസിൽ പോയി ഗാന്ധിയുടെ ഫോട്ടോക്ക് മുന്നിലിരുന്ന് കരയുന്ന സന്ദീപ് വാര്യരുടെയും അടുത്ത് സമാധാനിപ്പിക്കാനിരിക്കുന്ന ചാമക്കാലയുടെ കാർട്ടൂണുകളും സോഷ്യൽമീഡിയയ്ക്ക് ചിരിക്കാനുള്ള വകയാണ്. ഇതുപോലെ കോൺഗ്രസിനും കോൺഗ്രസിനെ വിശ്വസിച്ച് അതിലേക്ക് വന്ന സന്ദീപ് വാര്യർക്കും ട്രോളുകളുടെ ‘കട’ തുറന്നിരിക്കുകയാണ്.

May be an illustration of text

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk