സൂക്ഷിച്ച് നോക്കിക്കേ… ഇത് നിങ്ങളുദ്ദേശിച്ചയാളാണോ?വൈറലായി താരത്തിന്റെ പരസ്യ വീഡിയോ

തെന്നിന്ത്യൻ നായിക സാമന്തക്ക് ഏറെ ആരാധകർ ഉണ്ട്. വേറിട്ട താരത്തിന്റെ അഭിനയവും ലൂക്കും എല്ലാം ആരാധകർക്കിടയിൽ ഏറെ വൈറലാണ്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത് താരത്തിന്റെ ഒരു പഴയ വീഡിയോ ആണ്. അതും ഒരു പരസ്യ വീഡിയോ.

പരസ്യത്തിലെ സാമന്തയുടെ പഴയ ലുക്കാണ് ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. സിനിമയിലേക്ക് എത്തുന്നതിനു മുന്നേയുള്ള പരസ്യ വീഡിയോ. സാമന്തയുടെ മാറ്റമാണ് ആരധകർക്കിടയിൽ ചർച്ചയാകുന്നത്. താരമാണോ ഇതെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിലാണ് മാറ്റം. എന്തൊരു മാറ്റം എന്നാണ് ആരാധകർ ചോദിക്കുന്നത്.അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളുമായി വരുന്നത്. സര്‍ജറിയും ബോട്ടോക്‌സും കൊണ്ടാണ് ഇപ്പോഴത്തെ താരത്തിന്റെ മാറ്റാമെന്നും കമന്റുകൾ ഉണ്ട്.

ALSO READ:‘എങ്കേയോ പാത്ത മാതിരി’; ഒരേ വേദിയിൽ നയൻസും ധനുഷും
സാമന്തയും വരുൺ ധവാനും ഒന്നിച്ച സിറ്റാഡൽ: ഹണി ബണ്ണി സീരീസ് ആഗോളതലത്തില്‍ ഹിറ്റായിരിക്കുകയാണ്.ആക്ഷൻ രംഗങ്ങളുമായിട്ടാണ് സീരീസിൽ സാമന്ത എത്തിയിരിക്കുന്നത്. ആഗോള വ്യൂവേര്‍സ് ചാര്‍ട്ടില്‍ ഒന്നാമത് എത്തിയെന്നാണ് ആമസോണ്‍ പ്രൈം വീഡിയോ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News