‘ഒറ്റപ്പെട്ടവരെ ചേര്‍ത്തു പിടിക്കാന്‍ സമൂഹം തയ്യാറാകണം’: മന്ത്രി സജി ചെറിയാന്‍

അണുകുടുംബങ്ങളില്‍ നിന്നും ജോലി തേടി വിദേശത്ത് പോയ പ്രവാസി കുടുംബങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന മാതാപിതാക്കളായ വയോജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മൈഗ്രേഷന്‍ കോണ്‍ക്ലേവിന്റ രണ്ടാം ദിവസമായ വെള്ളിയാഴ്ച വയോജന സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി അമേരിക്കന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മാതൃകപരമായ വയോജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സമൂഹം ഏറ്റെടുക്കണം. ഇതിനാവശ്യമായ നൂതന പദ്ധതികള്‍ ആവശ്യമാണ്. മനുഷ്യസഹജമായ കൂട്ടായ്മയും ഇടപെടലുകളും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. മാരകമായ രോഗങ്ങളും മാനസിക പ്രശ്‌നങ്ങളും നേരിടുന്നവര്‍ ഏറെയുണ്ട്. ഇവരെ പരിചരിക്കുന്ന പാലിയേറ്റീവ് സംഘങ്ങളുണ്ട്. ഇത്തരം സംരഭങ്ങളെ കുടുംബ ശ്രീയും, തദ് ദേശസ്ഥാപനങ്ങളും സര്‍ക്കാരും കൂട്ടായി പരിശ്രമിക്കണം. ഇതിന് പ്രവാസി മലയാളികളുടെ എല്ലാ പിന്തുണയും കരുതലും ഉണ്ടാകണം.
സര്‍ക്കാര്‍ ഇടപെടലുകള്‍ കൊണ്ട് മാത്രം പരിഹരിക്കപെടാവുന്നതല്ല വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ നിരന്തര ഇടപ്പെടലുകള്‍ ഉണ്ടാകണം. ഒറ്റപ്പെട്ടു കഴിയുന്നവര്‍ ചേര്‍ത്തു പിടിക്കാന്‍ സമൂഹം തയ്യാറാകണമെന്നും സജി ചെറിയാന്‍ പറഞ്ഞു.

Also Read: ബിൽകിസ് ബാനു കേസ്; കീഴടങ്ങാൻ സാവകാശം തേടി പ്രതികൾ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

രാവിലെ 7 ന് തിരുവല്ല ഗവണ്‍മെന്റ് എംപ്ലോയിസ് ബാങ്ക് ഹാളിലെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ നടന്ന സംവാദത്തില്‍ പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി അധ്യക്ഷനായിരുന്നു. ഡോ. ടി എം തോമസ് ഐസക്, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസി ന്‍ മുന്‍ തലവന്‍ ഡോ: വിജയകുമാര്‍, എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ: ഷഹിര്‍ഷാ, നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രേഖാ എം രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ മൂന്ന് മണികൂര്‍ നീണ്ട ഓണ്‍ലൈനിലൂടെയും നേരിട്ടും സംവാദത്തില്‍ സംസാരിച്ചു. മൈഗ്രേഷന്‍ കോണ്‍ക്ലേവില്‍ വയോജന സംരക്ഷണം എന്ന വിഷയത്തില്‍ നടന്ന സംവാദം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News