മെഗാസ്റ്റാര്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യന്‍ ഫുട്ബാള്‍ താരം സി.കെ.വിനീതും സംഘവും ആരംഭിച്ച സോക്കര്‍ സഫാരി വന്‍ വിജയത്തിലേക്ക്. മമ്മൂട്ടി ഫ്‌ലാഗ് ഓഫ് ചെയ്ത് തുടക്കമിട്ട സോക്കര്‍ സഫാരി ഫുട്‌ബോള്‍ യാത്ര 36ആം ദിവസം കൊല്‍ക്കത്തയില്‍ എത്തിച്ചേര്‍ന്നു. കൊച്ചിയില്‍ യാത്ര തുടങ്ങിയ സോക്കര്‍ സഫാരി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് ആദിവാസി സമൂഹത്തില്‍ നിന്ന് കായിക പ്രതിഭകളെ കണ്ടെത്തി അതിലൂടെ രാജ്യ പുരോഗതിയാണ് ലക്ഷ്യം കാണുന്നത്. കഴിഞ്ഞ മാസം കൊച്ചിയില്‍ നിന്ന് ആരംഭിച്ച സോക്കര്‍ സഫാരി ഫുട്‌ബോള്‍ യാത്ര 36 ഓളം പ്രധാന സ്ഥലങ്ങള്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ കൊല്‍ക്കത്തയില്‍ എത്തിയിരിക്കുന്നു.
ALSO READ: ‘അതയും താണ്ടി പുനിതമാനത്…’; മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി ക്ലബില്‍; നേടിയെടുത്തത് ഈ റെക്കോര്‍ഡുകള്‍
പരിപാടിയുടെ ഉദ്ഘാടനം കൊച്ചിയില്‍ വെച്ച് നേരത്തെ മമ്മൂട്ടി നിര്‍വഹിച്ചിരുന്നു. വിവിധതരത്തിലുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും അതിലൂടെ കായിക പ്രതിഭയുള്ള താരങ്ങളെ കണ്ടെത്തി സോക്കര്‍ സഫാരി യാത്ര വിജയകരമായി തുടരുകയാണ്. സോക്കര്‍ സഫാരി യാത്ര 36 ദിവസം പിന്നിടുമ്പോള്‍ ഫുട്‌ബോള്‍ എന്ന മഹത്തായ കായിക വിനോദത്തിന് ഇന്ത്യ എന്ന മഹാരാജ്യത്തിനു ഏറെ പ്രതിഭയാര്‍ന്ന ഫുട്‌ബോള്‍ കായിക താരങ്ങളെ കണ്ടെത്താന്‍ കഴിയുന്നുണ്ടെന്ന് യാത്രയുടെ നേതൃത്വം വഹിക്കുന്ന സി കെ വിനീത് നേതൃത്വം നല്‍കുന്ന 13 വേ ഫൌണ്ടേഷന്‍ വ്യക്തമാക്കി.
ALSO READ: അജിത് പവാര്‍ പക്ഷത്തിന് ഘടികാരം; ശരത് പവാറിന് പുതിയ ചിഹ്നം: സുപ്രീം കോടതി ഇടക്കാല ഉത്തരവ്
സോക്കര്‍ സഫാരി യാത്രയുടെ ലക്ഷ്യം ആദിവാസികളായ കായിക ബലമുള്ള കുട്ടികള്‍ക്ക് മദ്യം, മയക്കുമരുന്ന് പോലുള്ള ലഹരി അടിമപ്പെടാതെ ഫുട്‌ബോള്‍ എന്ന വിനോദത്തെ ലഹരിയാക്കി മാറ്റാന്‍ കഴിയുക എന്നതാണ്. കൊല്‍ക്കത്തയില്‍ നിന്ന് മറ്റ് പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ക്യാമ്പുകള്‍ സംഘടിപ്പിച്ചും യാത്ര തിരിച്ച് തിരിച്ചെത്തുമ്പോള്‍ നമ്മുടെ നാടിന് നിരവധി കായിക പ്രതിഭകളെ രാജ്യത്തിന് നല്‍കാന്‍ കഴിയുമെന്നും സോക്കര്‍ സഫാരിയുടെ നേതൃത്വം അഭിപ്രായപ്പെട്ടു.
കേരളത്തില്‍ തുടങ്ങി തമിഴ്‌നാട്, ആന്ധ്ര, ചത്തീസ്ഗഡ്, ഒറീസ, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളെല്ലാം കടന്ന് ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ എത്തി നില്‍ക്കുകയാണ് സോക്കര്‍ സഫാരി. ഈ സംസ്ഥാനങ്ങളിലെ വിവിധങ്ങളായ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് സോക്കര്‍ സഫാരി യാത്ര ഇപ്പോള്‍ ബംഗാളില്‍ എത്തിനില്‍ക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിവിധങ്ങളായ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. നാളിതുവരെ 10 സംസ്ഥാനങ്ങളിലായി 36 ഓളം ക്യാമ്പുകള്‍ ആണ് സംഘടിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here