നര്‍ത്തകി ചെം പാര്‍വതിയുടെ ‘സോദരത്വേന’ ഭരതനാട്യകച്ചേരി ജൂലൈ 14ന്. തിരുവനന്തപുരം തൈക്കാടുള്ള ഗണേശം നാടക കളരിയില്‍വെച്ച് 5.30നാണ് പരിപാടി. കലാപാഠശാലയിലെ അധ്യാപിക ഉമ ഗോവിന്ദിന്‍റെ ശിക്ഷണത്തിലാണ് അവതരണം.
നര്‍ത്തകിയും ഗായികയും എഴുത്തുകാരിയുമായ ഡോ. രാജശ്രീ വാര്യര്‍, കേരള യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എംഎ സിദ്ദിഖ്, സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി സ്ഥാപകന്‍ സൂര്യ കൃഷ്‌ണമൂര്‍ത്തി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. മനുഷ്യത്വവിരുദ്ധതയെ മനുഷ്യാന്തസുകൊണ്ട് കെട്ടിപ്പടുത്ത ‘സോദരത്വേന’ എന്ന വാക്കിന് നമ്മുടെയെല്ലാം ജീവിതത്തിൽ മഹിമയുറ്റ പ്രാധാന്യമുണ്ടെന്ന് നര്‍ത്തകി ചെം പാര്‍വതി ഫേസബുക്ക് കുറിപ്പില്‍ പറഞ്ഞു.
”ഗുരുകൃതിയിൽ ആരംഭിച്ച് ഗുരു കൃതിയിൽ പര്യവസാനിക്കാന്‍ പോകുന്ന ഈ നൃത്തവിരുന്നിൽ സൗഹൃദത്തേയും സഹോദര്യത്തേയും അധ്യാപകരാകുന്ന വെളിച്ചത്തേയും നിറഞ്ഞ അൻപോടുകൂടി അവതരിപ്പിക്കാൻ പോകുന്നു. അവയോടൊപ്പം ദൈവമെന്ന നീതിയെ ഉദ്ധരിക്കുന്ന സാഹിത്യ ഭംഗിയുള്ള മറ്റ് കൃതികളെയും ഉൾകൊള്ളിച്ചിരിക്കുന്നു.” – ചെം പാര്‍വതി കുറിപ്പില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here