ബ്രേക്ക്ഫാസ്റ്റിന് ദോശയും പുട്ടുമൊന്നും വേണ്ടേ ? എങ്കില്‍ ഒരു വെറൈറ്റി ഇടിയപ്പമായാലോ !

ബ്രേക്ക്ഫാസ്റ്റിന് ദോശയും പുട്ടുമൊന്നും വേണ്ടേ ? എങ്കില്‍ ഒരു വെറൈറ്റി ഇടിയപ്പമായാലോ. നല്ല ബീറ്റ്‌റൂട്ടുകൊണ്ട് ഒരു കിടിലന്‍ ഇടിയപ്പം വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കിയാലോ ?

 ചേരുവകള്‍

ബീറ്റ്‌റൂട്ട് – 1 എണ്ണം

ഇടിയപ്പത്തിന്റെ മാവ് – 2 കപ്പ്

ഉപ്പ് ആവശ്യത്തിന്

എണ്ണ – 3 ടീസ്പൂണ്‍

തിളച്ച വെള്ളം –  1 കപ്പ്

തേങ്ങ – 5 ടീസ്പൂണ്‍

മുളക് പൊടി – അര സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ബീറ്റ്‌റൂട്ട് തോല് കളഞ്ഞ് നന്നായി ക്ലീന്‍ ചെയ്‌തെടുക്കുക.

ശേഷം ചെറുതായി കട്ട് ചെയ്ത് മിക്‌സിയുടെ ജാറില്‍ ജ്യൂസ് പരുവത്തില്‍ അടിച്ചെടുക്കുക.

ശേഷം തേങ്ങയും മുളകുപൊടിയും കൂടി ചേര്‍ത്ത് കുറച്ച് വെള്ളവും ഒഴിച്ച് നന്നായി അരയ്ക്കുക.

അരച്ച മിക്‌സ് അരിച്ചു ജ്യൂസ് മാത്രമായിട്ട് മാറ്റിയെടുക്കുക.

Also Read : രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? എങ്കില്‍ ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ പുട്ട്

ഇടിയപ്പത്തിന്റെ മാവിലേക്ക് ഉപ്പും എണ്ണയും ബീറ്റ്‌റൂട്ട് ജ്യൂസ് ചേര്‍ത്ത് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക.

ഇടിയപ്പം ഉണ്ടാക്കുന്ന അച്ചിലേക്ക് മാവ് നിറച്ച ശേഷം ഇഡ്ലി തട്ടില്‍ കുറച്ച് തേങ്ങ വച്ചിട്ട് സാധാരണ ഇടിയപ്പം പോലെ ഉണ്ടാക്കിയെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News