എന്നും ഗോതമ്പ് ചപ്പാത്തി കഴിച്ച് മടുത്തോ? ഇന്ന് വെറൈറ്റിയായിട്ട് മറ്റൊരു ചപ്പാത്തി ആയാലോ… ഇന്ന് നമുക്ക് ഒരു വെറൈറ്റിക്ക് മൈദ കൊണ്ട് ചപ്പാത്തി ഉണ്ടാക്കിയാലോ ? മൈദ എന്നും കഴിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും നല്ലതല്ലെങ്കിലും വല്ലപ്പോഴും ഒരു ചെയ്ഞ്ചിന് മൈദ ഉപയോഗിക്കാം.
ചേരുവകൾ
- മൈദ – 2 കപ്പ്
- ഉപ്പ് – ½ – ¼ ടീസ്പൂൺ
- വെള്ളം – 1 കപ്പ് + 2 ടേബിൾ സ്പൂൺ
- റിഫൈൻഡ് ഓയിൽ – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ രണ്ട് കപ്പ് മൈദ എടുത്ത് അര – മുക്കാല്‍ ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് അതിന്റെ കൂടെ 1 ടേബിള്‍ സ്പൂണ്‍ റിഫൈന്‍ഡ് ഓയിലും ചേര്‍ത്ത് നന്നായി കുഴയ്ക്കണം
ചപ്പാത്തിപ്പലകയില്‍ കുറച്ച് മൈദ പൊടി തൂകി ചപ്പാത്തി പരത്തിയെടുക്കാം.
ഒരു തവ എടുത്ത് തവ നന്നായി ചൂടായ ശേഷം ചപ്പാത്തി ഇടുക.
ചപ്പാത്തിയില്‍ ചെറിയ ബബിള്‍സ് വന്നുകഴിയുമ്പോള്‍ ചപ്പാത്തി തിരിച്ചിടുക. നല്ല സോഫ്റ്റ് ചപ്പാത്തി റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here