ചൂടോടെ ചായയ്‌ക്കൊപ്പം സ്‌പെഷ്യല്‍ മുളക് ബജി…

മഴയത്ത് ചൂട് ചായയോടൊപ്പം ഒരു സ്‌പെഷ്യല്‍ മുളക് ബജി ആയാലോ.. ഇതില്‍ പൊട്ടറ്റോയാണ് താരം. സോഫ്റ്റ് പൊട്ടറ്റോ സ്റ്റഫ്ഡ് മുളക് ബജി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

ബജി മുളക്- 4 എണ്ണം

പൊട്ടറ്റോ സ്റ്റഫിങ്ങിന്

കിഴങ്ങ്- 2 എണ്ണം
സവാള- ഒന്ന്
പച്ചമുളക്- ഒന്ന്
മഞ്ഞള്‍ പൊടി- 1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
കടുക്- ആവശ്യത്തിന്

ആദ്യം കിഴങ്ങ് നാലായി മുറിച്ച് പുഴുങ്ങി എടുക്കണം. അതിനുശേഷം തൊലി കളഞ്ഞു ഉടച്ചെടുക്കണം. പിന്നീട് ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. ഇനി സവാളയും പഴമുളകും വഴറ്റാം. മഞ്ഞള്‍ പൊടി ചേര്‍ക്കാം. ഇനി കിഴങ്ങ് ചേര്‍ത്ത് ഡ്രൈ ആയിട്ട് ഇളക്കിയെടുക്കാം.

കടലമാവ് മുക്കി പൊരിക്കാന്‍ ആവശ്യമായവ

കടലമാവ്- ഒരു കപ്പ്
ടൊമാറ്റോ സോസ്- രണ്ടു ടേബിള്‍സ്പൂണ്‍
കായ പൊടി- ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്

കടലമാവും മറ്റ് ചേരുവകളും വെള്ളത്തില്‍ കലക്കിവെയ്ക്കണം. ഇത് ഒത്തിരി അയഞ്ഞുപോകരുത്. ബജി മുളകിന്റെ അറ്റം മുറിച്ചുമാറ്റണം. പിന്നീട് കുരു എല്ലാം കളയണം. ശേഷം പൊട്ടറ്റോ സ്റ്റഫിങ് നിറയ്ക്കണം. ഇനി ഇതു കടലമാവില്‍ മുക്കി വറുത്തു കോരാം. സൂപ്പര്‍ സോഫ്റ്റ് സ്‌പെഷ്യല്‍ മുളക് ബജി തയ്യാര്‍…!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News