ജോലി സമ്മര്‍ദ്ദം മൂലം വിഷാദം; ചെന്നൈയില്‍ എഞ്ചിനീയര്‍ ജീവനൊടുക്കിയ നിലയിൽ

suicide

ചെന്നൈയിൽ ജോലി സമ്മര്‍ദ്ദം മൂലമുള്ള വിഷാദ രോഗത്തെ തുടര്‍ന്ന് ചെന്നൈയില്‍ 38-കാരന്‍ ജീവനൊടുക്കിയ നിലയിൽ. തമിഴ്‌നാട് തേനി സ്വദേശി കാര്‍ത്തികേയനാണ് മരിച്ചത് നിലയിൽ കണ്ടെത്തിയത്. സ്വയം ഷോക്കേല്‍പ്പിച്ചാണ് യുവാവ് ജീവനൊടുക്കിയത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരുകയായിരുന്നു. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി തിരിച്ചുവന്ന ഭാര്യയാണ് കാര്‍ത്തികേയനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also read:റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം; യോഗ്യത പ്ലസ്ടു

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാര്‍ത്തികേയന്റെ ഭാര്യ സുഹൃത്തുക്കള്‍ക്കൊപ്പം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പോയത്. വ്യാഴാഴ്ച ജയന്തി തിരികെ വീട്ടിൽ എത്തിയപ്പോഴാണ് കാർത്തികേയനെ ശരീരം മുഴുവന്‍ കേബിള്‍ ചുറ്റിയ നിലയിലായിൽ നിലത്ത് കിടക്കുന്നത് കണ്ടത്. ഉടൻ ജയത്തി വിവരം അയല്‍ക്കാരെയും പൊലീസിനെയും അറിയുക്കകയായിരുന്നു.

Also read:നിങ്ങൾ വാട്ടർ ബോട്ടിലിൽ ഇങ്ങനെയാണോ വെള്ളം കുടിക്കുന്നത് ? എങ്കിൽ പണി കിട്ടും

ജോലിയിലെ സമ്മര്‍ദ്ദം കാരണം കാര്‍ത്തികേയന് വിഷാദ രോഗമുണ്ടായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇ വൈ കമ്പനിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും മലയാളിയുമായ അന്ന സെബാസ്റ്റിയന്റെ മരണം രാജ്യമെമ്പാടും ചര്‍ച്ചയായിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജോലിസമ്മര്‍ദ്ദം കാരണം അന്ന കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News