വാര്‍ഷിക സൂര്യഗ്രഹണം ഇന്ന് മാനത്ത് ദൃശ്യമാകും. അഗ്നി വലയം എന്നാണ് ആറു മണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന വിസ്മയ കാഴ്ച അറിയപ്പെടുന്നത്. ഈ സമയത്ത് ചന്ദ്രന്‍ സൂര്യപ്രകാശത്തിന്റെ ജ്വലിക്കുന്ന വലയം സൃഷ്ടിക്കും. ചന്ദ്രന്റെ ഇരുണ്ട മധ്യഭാഗത്തിന് ചുറ്റുമായാണ് ഈ വലയങ്ങളുണ്ടാകുക. ഇതാണ് സുന്ദര കാഴ്ച സമ്മാനിക്കുക.
Also Read: നാലാം വിവാഹത്തിനൊരുങ്ങി നടി വനിത വിജയകുമാർ; സേവ് ദി ഡേറ്റ് ചിത്രങ്ങൾ വൈറൽ
ഗ്രഹണ സമയത്ത്, ഭൂമിയിൽ നിന്ന് ഏറെ അകലെയായിരിക്കും ചന്ദ്രന്‍. സൂര്യന് പൂര്‍ണ മങ്ങലേല്‍പ്പിക്കാനാണിത്. ഭൂമിക്കും സൂര്യനും ഇടയിലായി ചന്ദ്രന്‍ കടന്നുപോകുമ്പോഴാണ് വാര്‍ഷിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. എന്നാല്‍, പൂര്‍ണമായും സൂര്യനെ മറയ്ക്കാന്‍ സാധിക്കില്ല. അതിനാല്‍, സൂര്യപ്രകാശ വലയം ജ്വലിച്ചുനില്‍ക്കും. പൂര്‍ണ സൂര്യഗ്രഹണത്തില്‍ നിന്ന് വ്യത്യസ്തമാണിത്. പൂര്‍ണ ഗ്രഹണത്തില്‍ ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കും. 2026ലാണ് അടുത്ത സൂര്യഗ്രഹണം.
Also Read: മുടി പൊട്ടുന്നത് സ്ഥിരമായോ..? ഈ പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിച്ച് നോക്കാം…
ഇന്ത്യയില്‍ കാണാനാകുമോ?
ഇന്ന് രാത്രി 7.12 മുതല്‍ നാളെ പുലര്‍ച്ചെ 3.17 വരെയാണ് ഗ്രഹണം. രാത്രി 12.15നാണ് ഉച്ഛസ്ഥായിലെത്തുക. രാത്രിയായതിനാല്‍ ഇന്ത്യയില്‍ സൂര്യഗ്രഹണം കാണാനാകില്ല. അര്‍ജന്റീന, ചിലി പോലുള്ള മേഖലകളില്‍ വാര്‍ഷിക ഗ്രഹണം പൂര്‍ണമായി കാണാം. യു.എസ്, മെക്‌സിക്കോ, ന്യൂസിലാന്‍ഡ്, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളില്‍ ഭാഗികമായി കാണാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here