വ്യാജ ബാങ്ക് ഗ്യാരന്‍റി ഹാജരാക്കി; അനില്‍ അംബാനിയുടെ കമ്പനിക്കെതിരെ നോട്ടീസ്

anil ambani

വ്യാജ ബാങ്ക് ഗ്യാരന്‍റി ഹാജരാക്കിയതിന് അനില്‍ അംബാനിയുടെ റിലയന്‍സ് പവറിനും അനുബന്ധ സ്ഥാപനമായ റിലയന്‍സ് എന്‍ യു ബെസ്സിനുമെതിരെ നടപടി.നടപടിയിൽ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഈ കമ്പനികള്‍ക്ക് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു. കമ്പനിക്കും സ്ഥാപനത്തിനും എതിരെ ക്രിമിനല്‍ നടപടിയിലേക്ക് കടക്കാതിരിക്കാനുള്ള കാരണങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാനാണ് നോട്ടീസ് നൽകിയത്.

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ വിദേശ ബാങ്ക് ഗ്യാരന്‍റി രൂപത്തിലുള്ള വ്യാജ രേഖകള്‍ നൽകിയെന്നാണ് ആരോപണം.ബാങ്ക് ഗാരന്‍റി വിശദമായി പരിശോധിച്ചപ്പോൾ , അത്തരമൊരു ബാങ്കിന്‍റെ അത്തരമൊരു ശാഖ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്നാണ് ഹാജരാക്കിയ ബാങ്ക് ഗ്യാരന്‍റി വ്യാജമാണെന്ന് മനസിലായത്ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ച് തട്ടിപ്പ് നടത്തി കരാര്‍ സ്വന്തമാക്കുകയായിരുന്നുവെന്ന് റിലയന്‍സിന്‍റെ ലക്ഷ്യമെന്നാണ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ വ്യക്തമാക്കിയത്.

ALSO READ: നിർമൽ ലോട്ടറി NR-406 നറുക്കെടുപ്പ് ഫലം പുറത്ത്; 70 ലക്ഷം ഒന്നാം സമ്മാനം ലഭിച്ചത് ആർക്ക്?

എന്നാൽ തങ്ങളുടെ കമ്പനിയെ ഇത്തരത്തിൽ മോശമാക്കുകയാണ് എന്നാണ് റിലയന്‍സ് പവര്‍ പറഞ്ഞത്.വിഷയം അന്വേഷണത്തിലാണ് എന്നും ഇതുമായി ബന്ധപ്പെട്ട ഒരു ക്രിമിനല്‍ പരാതി 2024 ഒക്ടോബര്‍ 16 ന് മറ്റൊരു കക്ഷിക്കെതിരെ ദില്ലി പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തില്‍ ഫയല്‍ ചെയ്തിട്ടുണ്ട് എന്നും കമ്പനി പറയുന്നു. ഇതേതുടർന്ന് 2024 നവംബര്‍ 11ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും . നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്നും കമ്പനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News