കാട്ടാനകളെ തുരത്താൻ സൗരോർജ്ജ വേലി സ്ഥാപിച്ചു

കാട്ടാനകളെ തുരത്താൻ കണ്ണൂർ ജില്ലയിലെ മലയോരത്ത് സൗരോർജ്ജ വേലി സ്ഥാപിച്ചു. കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശങ്ങളിലാണ് സൗരോർജ്ജ വേലി സ്ഥാപിച്ചത്. പയ്യാവൂർ പഞ്ചായത്തിലെ വനാതിർത്തിയിൽ 11 കിലോമീറ്റർ ഭാഗത്താണ് വേലി പൂർത്തിയായത്. 80 ലക്ഷം രൂപ ചെലവിട്ടാണ് സൗരോർജ്ജ വേലി സ്ഥാപിച്ചത്. മന്ത്രി എം ബി രാജേഷ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

മലയോര ജനതയുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതിലൂടെ നിറവേറിയത്. ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News