ഇന്ത്യയുടെ നാവികസേനക്കായി കെൽട്രോൺ കൺട്രോൾസ് നിർമ്മിച്ച സോളാർ വൈദ്യുതനിലയം ഉദ്ഘാടനം ചെയ്തു. മന്ത്രി പി രാജീവ് ഫേസ്ബുക് പോസ്റ്റിൽ ഇക്കാര്യം പങ്കുവെച്ചു.സേനയ്ക്ക് കീഴിലുള്ള ആലുവയിലെ നാവിക പ്രതിരോധ ഉപകരണ സംഭരണശാലയുടെ സ്ഥലത്താണ് 2 മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോർജ്ജ വൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത് എന്നും മന്ത്രി കുറിച്ചു.
ALSO READ: മലപ്പുറം കൊളത്തൂരിൽ ശബരിമലക്ക് പോയ കുട്ടിക്ക് നേരെ പീഡനശ്രമം; 60 കാരൻ പൊലീസ് പിടിയിൽ
സോളാർ പ്ലാന്റ് പ്രവർത്തന സജ്ജമാക്കുന്നതിനായി 15.2 കോടി രൂപയുടെ ഓർഡറാണ് കെൽട്രോണിന് ലഭിച്ചതെന്നും കെ.എസ്.ഇ.ബി ഇതിനായി പ്രത്യേക പവർലൈനും സ്ഥാപിച്ചുവെന്നും മന്ത്രി വ്യക്തമാക്കി . പ്രവർത്തന നിരീക്ഷണത്തിനായി സ്കാഡാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കെൽട്രോൺ നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ പ്രതിവർഷം 25 ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുന്നതാണ് എന്നും മന്ത്രി പറഞ്ഞു.
ALSO READ:സുല്‍ത്താന്‍ ബത്തേരിയില്‍ വീണ്ടും വന്യജീവി ആക്രമണം
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here