പടയപ്പ കയറാതിരിക്കാൻ കല്ലാർ പ്ലാന്റിന് ചുറ്റും സോളാർ ഫെൻസിങ്

മൂന്നാർ പഞ്ചായത്തിന്റെ കല്ലാർ മാലിന്യ പ്ലാന്റിൽ പടയപ്പ കയറാതിരിക്കാൻ പ്ലാന്റിന് ചുറ്റും സോളാർ ഫെൻസിങ് സ്ഥാപിക്കാൻ തുടങ്ങി പഞ്ചായത്ത്. പടയപ്പ മാലിന്യ പ്ലാന്റിൽ കയാറാതിരിക്കാൻ ഉള്ള പച്ചക്കറി മാലിന്യ നിക്ഷേപവും ഇവിടെ നിന്ന് പൂർണമായി ഒഴിവാക്കി. പടയപ്പ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അകത്താക്കുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ഈ മേഖലയിൽ നിന്ന് പൂർണമായി ഒഴിവാക്കാൻ തന്നെ നടപടി തുടങ്ങിയതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പടയപ്പ എന്ന കാട്ടുകൊമ്പൻ മൂന്നാർ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിലാണ് ഭക്ഷണം തേടിയെത്താറ്. പകൽ സമയങ്ങളിൽ ഏതു സമയത്തും എത്തുന്ന കാട്ടുകൊമ്പൻ കാരണം തൊഴിലാളികളും ഇവിടെ വളരെ ഭയത്തോടെയാണ് തൊഴിലിടങ്ങളിലേക്ക് പോകുന്നത്. പ്ലാന്റിനുള്ളിൽ കയറി പച്ചക്കറി ഭക്ഷിക്കുന്നോടൊപ്പം തന്നെ പ്ലാന്റിലെ സാധനസാമഗ്രികളും നശിപ്പിക്കുന്നത് പതിവായിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് കാട്ടുകൊമ്പൻ പടയപ്പ കയറാതിരിക്കാൻ കവാടത്തിൽ ഗേറ്റ് സ്ഥാപിച്ചത്. എന്നാൽ ഇവിടെ സ്ഥാപിച്ച ഗേറ്റിനും കേടുപാടുകൾ വരുത്തുകയായിരുന്നു. കഴിഞ്ഞദിവസം പടയപ്പ മാലിന്യ പ്ലാന്റിൽ പ്ലാസ്റ്റിക് ഉൾപ്പെടെ ഭക്ഷിക്കുന്നുവെന്ന് ആരോപണങ്ങൾ ഉയർന്നതോടെ പഞ്ചായത്ത് കാട്ടുകൊമ്പൻ കയറാതിരിക്കാൻ നടപടി തുടങ്ങിയിരിക്കുകയാണ്.

പടയപ്പ മാലിന്യ പ്ലാന്റിൽ കയാറാതിരിക്കാൻ ഉള്ള പച്ചക്കറി മാലിന്യ നിക്ഷേപവും ഇവിടെ നിന്ന് പൂർണമായി ഒഴിവാക്കി. പടയപ്പ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അകത്താക്കുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ഈ മേഖലയിൽ നിന്ന് പൂർണമായി ഒഴിവാക്കാൻ നടപടി തുടങ്ങിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News