ലോകത്തെ കാത്തിരിക്കുന്നത് ‘ഇന്റർനെറ്റ് മഹാദുരന്തം’; സൗരകൊടുങ്കാറ്റ് എത്താൻ പോകുന്നുവെന്ന് പഠന റിപ്പോ‌ർട്ട്

ഇന്റർനെറ്റ് ഇന്ന് മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാവാത്ത ഒരു ഘടകമായി ഇന്ന് മാറിയിരിക്കുകയാണ്. എന്നാൽ ഇന്റർനെറ്റ് ആഗോള തകർച്ച നേരിടുമെന്ന് അടുത്തിടെയായി വാർത്തകൾ പുറത്ത് വന്നിരുന്നു. മാസങ്ങളോളം ഇന്റർനെറ്റ് സേവനം ലഭിക്കില്ല എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. കാലിഫോർണിയ സർവകലാശാലയിലെ കമ്പ്യൂട്ടർ സയന്റിസ്റ്റായ സംഗീത അബ്ദു ജ്യോതി 2021ൽ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച ആദ്യ സൂചന പുറത്തുവന്നത്.

Also Read: ‘തല’സ്ഥാനം മാറാതിരിക്കാന്‍, തല മുഖ്യമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

സൂര്യനിൽ ചൂട് വർദ്ധിച്ചാൽ മാസങ്ങളോളം നമുക്ക് ഇന്റർനെറ്റ് സേവനം ലഭിക്കില്ലെന്ന് പഠനത്തിൽ പറയുന്നു. അടുത്ത പത്തുവർഷത്തിനുള്ളിൽ മഹാദുരന്തത്തിന് ഇടയാക്കുന്ന സൗരകൊടുങ്കാറ്റ് ഉണ്ടാക്കുമെന്നാണ് ജ്യോതി പറയുന്നത്.2024-25 കാലഘട്ടത്തിൽ ഇന്റർനെറ്റ് തകരാറ് സംഭവിക്കാനുള്ള സാദ്ധ്യത 1.6 മുതൽ 12 ശതമാനം വരെയാണെന്ന് പഠനത്തിൽ പറയുന്നു. 2012ൽ ഇത്തരത്തിലൊന്ന് സൗരകൊടുങ്കാറ്റ് ഭൂമിയെ തൊട്ടുതൊട്ടില്ലെന്ന രീതിയിൽ കടന്നുപോയിരുന്നു.

Also Read: വിമാനങ്ങൾ ആകാശത്ത് വെച്ചു കൂട്ടിയിടിച്ചു; പൈലറ്റുമാർക്ക് ദാരുണാന്ത്യം

സൂര്യനിൽ നിന്ന് ഉത്ഭവിക്കുന്ന, ഭൂമിയിൽ നാം അനുഭവിക്കുന്ന അന്തരീക്ഷ സ്വാധീനങ്ങളെയാണ് സൗരകൊടുങ്കാറ്റ് എന്ന് വിളിക്കുന്നത്. സൗരകൊടുങ്കാറ്റിനെ ഗൗരവപൂ‌ർവമാണ് നാസ നിരീക്ഷിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കാൻ പാർക്കർ സോളാർ പ്രോബ് വിക്ഷേപിച്ചിരിക്കുകയാണ് നാസ. സൗര കൊടുങ്കാറ്റുകൾ 11 വർഷത്തെ ചക്രത്തിലാണ് ഉണ്ടാകുന്നതെന്നാണ് നാസയുടെ നിരീക്ഷണത്തിൽ വ്യക്തമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News