ആനാട് ആയുര്‍വേദ ആശുപത്രിയില്‍ സോളാര്‍ വാട്ടര്‍ ഹിറ്റര്‍ സ്ഥാപിച്ചു

ആനാട് ആയുര്‍വേദ ആശുപത്രിയില്‍ സോളാര്‍ വാട്ടര്‍ ഹിറ്റര്‍ സ്ഥാപിച്ചു. നെടുമങ്ങാട് ആനാട് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആനാട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിച്ചത്. സോളാര്‍ വാട്ടര്‍ ഹീറ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എന്‍. ശ്രീകല നിര്‍വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പാണയം നിസാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥാപനത്തിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജെ സെബി ചടങ്ങിന് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ചിത്രലേഖ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ലീലാമ്മ ടീച്ചര്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ വേങ്കവിള സജി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഷൈലജ , വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി കവിത പ്രവീണ്‍ , ഇരിഞ്ചയം സനല്‍, ആശുപത്രി വികസന കമ്മിറ്റി അംഗങ്ങളായ ശ്രീ. ഹരിദാസ് , ശ്രീ. സുനില്‍, വഞ്ചുവം ഷറഫ് എന്നിവര്‍ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.  ആശുപത്രിയില്‍ ചികിത്സയിലുള്ള മുഴുവന്‍ രോഗികള്‍ക്കും ചൂട് വെള്ളം ലഭ്യമാക്കാന്‍ സോളാര്‍ വാട്ടര്‍ ഹിറ്റര്‍ സ്ഥാപിച്ചതിലൂടെ കഴിയും. ചടങ്ങില്‍ വെച്ച് നെടുമങ്ങാട് ഭാസ്‌കരവിലാസം വൈദ്യശാല ആയുര്‍വേദ ആശുപത്രിക്ക് സ്‌പോണ്‍സര്‍ ചെയ്ത ടി.വി പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News