മരിച്ച 56 വർഷത്തിനുശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ സൈനികൻ തോമസ് ചെറിയാന് വിരോചിതമായി വിട നൽകി ജന്മനാടും സൈന്യവും. വീട്ടിലും പള്ളിലുമായി ആയിരങ്ങളാണ് അന്തിമ ഉപചാരം അർപ്പിക്കാനായി എത്തിയത്.പൂർണസൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ഇന്നലെ തിരുവനന്തപുരത്ത് സൈന്യം ഏറ്റുവാങ്ങിയ മൃതദേഹം രാവിലെ പത്തരയോടെ ഇലന്തൂരിൽ എത്തിച്ചു.തുടർന്ന് തോമസ് ചെറിയാന്റെ ഒടാലിൽ വീട്ടിലേക്കുള്ള വിലാപയാത്രയിൽ നൂറുകണക്കിന് ആളുകൾ അണിചേർന്നു.വീട്ടിൽ പൊതുദർശനത്തിനു ശേഷം സംസ്ഥാന പോലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകി.
ALSO READ: സൈനികന്‍ തോമസ് ചെറിയാന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
സംസ്ഥാന സർക്കാരിനായി മന്ത്രി വീണാ ജോർജ് ആദരാഞ്ജലി അർപ്പിച്ചു. ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപനാണ് പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.ഇലന്തൂർ കാരൂർ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാരുന്നു സംസ്കാരം നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here