സൗദി യുദ്ധ വിമാനം F-15SA തകർന്ന് വീണ് സൈനികർ മരിച്ചു

സൗദിയില്‍ യുദ്ധവിമാനം തകര്‍ന്നു വീണ് സൈനികർ മരിച്ചു. സൗദി ഖമീസ് മുശൈത്തിലാണ് അപകടം നടന്നത്. ബുധനാഴ്ച ഉച്ചക്കാണ് യുദ്ധവിമാനം തകര്‍ന്ന് വീണതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരിച്ച ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മാലിക് പ്രാര്‍ത്ഥിച്ചു.

also read :തമിഴ്‌നാട്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 15 പേർക്ക് പരുക്ക്

പരിശീലന പറക്കലിനിടയിലായിരുന്നു F-15SA യുദ്ധ വിമാനം അപകടത്തില്‍പ്പെട്ടത്. തലസ്ഥാനമായ റിയാദിൽ നിന്ന് 815 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർ ബേസിന് സമീപമാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

also read :തന്റെ ഏഴാമത്തെ പേരക്കുട്ടിയെ പരസ്യമായി അംഗീകരിച്ച് ജോ ബൈഡൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News