മ്ലേച്ഛമാണ് എം.എസ്.എഫ് യൂണിയന്റെ നിലപാട്; ജിയോ ബേബിയ്ക്ക് ഫാറൂഖ് കോളേജ് എസ്.എഫ്.ഐ യൂണിറ്റിന്റെ ഐക്യദാര്‍ഢ്യം

ജിയോ ബേബിയ്ക്ക് ഫാറൂഖ് കോളേജ് എസ്.എഫ്.ഐ യൂണിറ്റിന്റെ ഐക്യദാര്‍ഢ്യം. മ്ലേച്ഛം മാണ് എം.എസ്.എഫ് യൂണിയന്റെ നിലപാടെന്നും യൂണിയന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റ് ആണ് ഫാറൂഖ് കോളേജിന്റേതെന്നും ഫാറുഖ് കോളേജ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അശ്വനി പ്രതികരിച്ചു.

ഡിസംബര്‍ അഞ്ചാം തിയതി കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ ജിയോ ബേബിയെ ക്ഷണിക്കുകയും പിന്നീട് ആ പരിപാടി തന്നെ റദ്ദാക്കുകയുമായിരുന്നു. ജിയോ ബേബി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

Also Read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിക്ക് 12 വര്‍ഷം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും

ഫാറൂഖ് കോളേജ് പ്രവര്‍ത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടനകന്റെ പരാമര്‍ശങ്ങള്‍, കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കുന്നതല്ല എന്നാണ് കാരണം അന്വേഷിച്ച ജിയോ ബേബിയ്ക്ക് എം എസ് എഫിന്റെ വിദ്യാര്‍ത്ഥി യൂണിയന്‍ കത്തയച്ച് മറുപടി നല്‍കിയത്. സംഭവം ഇപ്പോള്‍ വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News