ഓസ്‌കര്‍ വേദിയില്‍ ഗാസയ്ക്ക് ഐക്യദാർഢ്യവുമായി താരങ്ങള്‍. പലസ്തീനില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ചുവന്ന പിന്‍ ധരിച്ചാണ് അമേരിക്കന്‍ ഗായിക ബില്ലി ഐലിഷ്, അഭിനേതാക്കളായ റാമി യൂസഫ്, മാര്‍ക്ക് റുഫല്ലോ, സംവിധായിക അവ ദുവെര്‍നെ തുടങ്ങിയ നിരവധി താരങ്ങൾ റെഡ്കാര്‍പറ്റിലെത്തിയത്.
ALSO READ: ഓസ്‌കാർ 2024: മികച്ച നടന്‍, സംവിധായകന്‍; അവാർഡുകൾ ഒരു ചിത്രത്തിന്
പുവര്‍ തിങ്‌സ് ചിത്രത്തിലെ അഭിനേതാവ് റാമി യൂസഫ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണ് ചുവന്ന പിന്‍ ധരിച്ചതെന്ന് പ്രതികരിച്ചു. നിരവധി കലാകാരന്മാരാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആഗ്രഹിക്കുന്നത്. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ സാധ്യമാക്കണമെന്ന് ഞങ്ങള്‍ എല്ലാവരും ആവശ്യപ്പെടുകയാണ്. എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പലസ്തീന്‍ ജനതയ്ക്ക് ശാശ്വതമായ നീതിയും സമാധാനവും വേണമെന്നും അവിടെ കുട്ടികള്‍ കൊല്ലപ്പെടുന്നത് തടയണമെന്നും റാമി യൂസഫ് കൂട്ടിച്ചേർത്തു.
ALSO READ: 96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു, മികച്ച സഹനടിയെ തെരഞ്ഞെടുത്തു
യു.എസ് പ്രസിഡന്റ് ജോ ബൈഡന് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് തുറന്ന കത്ത് എഴുതിയ സിനിമാ പ്രവര്‍ത്തകരുടെ (Artists4Ceasefire) ശ്രമത്തിന്റെ ഭാഗമാണ് പലസ്തീന്‍ അനുകൂല പിന്നുകള്‍. പലസ്തീന്‍ പതാക മുദ്രണം ചെയ്ത പിന്‍ ധരിച്ചാണ് ഫ്രഞ്ച് അഭിനേതാക്കളായ മിലോ മച്ചാഡോ ഗ്രാനര്‍, സ്വാന്‍ അര്‍ലോഡ് തുടങ്ങിയ താരങ്ങളും ഓസ്‌കര്‍ വേദിയിലെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here