ബംഗ്ലാദേശിലെ സംവരണവിരുദ്ധ കലാപത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇയിലെ നിരത്തുകളില്‍ ഒത്തുകൂടി പ്രതിഷേധിച്ച ഒരുപറ്റം ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉടനടി അന്വേഷണത്തിന് ഉത്തരവിടുകയും പ്രതികളെ അടിയന്തര വിചാരണയ്ക്ക് വിടുകയും ചെയ്തു. പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തതായി പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. പൊതുയോഗം നടത്തി, അശാന്തി ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വന്തം രാജ്യത്തെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു, നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതില്‍ തടസം നില്‍ക്കുന്നു തുടങ്ങി നിയമലംഘങ്ങളും നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് വിഡിയോ പ്രചരിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here