ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യം; ഫറൂഖ് കോളേജില്‍ ഇന്ന് എസ്എഫ്‌ഐയുടെ പ്രതിഷേധം

ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫറൂഖ് കോളേജില്‍ എസ് എഫ് ഐ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ജിയോ ബേബിക്ക് വിലക്കേര്‍പ്പെടുത്തിയ എം എസ് എഫ് കോളേജ് യൂണിയന്റെ നിലപാടിനെ പിന്തുണച്ച് കൊണ്ട് ജിയോ ബേബിക്കെതിരെ ഫാറൂഖ് കോളേജിലെ മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Also Read: ‘പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞത് ഷഹാനയെ മാനസികമായി തളര്‍ത്തി’; സഹോദരന്‍

ഡിസംബര്‍ 5 ന് കോഴിക്കോട് ഫാറൂഖ് കോളേജ് ഫിലിം ക്ലബ് ഉദ്ഘാടനത്തിനാണ് ചലച്ചിത്ര സംവിധായകന്‍ ജിയോ ബേബിയെ ക്ഷണിച്ചിരുന്നത്. എന്നാല്‍ ഉദ്ഘാടനത്തിന് ക്ഷണിച്ച ശേഷം മുന്നറിയിപ്പ് കൂടാതെ പരിപാടി ഉപേക്ഷിക്കുകയായിരുന്നു.തനിക്ക് നേരിടേണ്ടി വന്ന അപമാനകരമായ സംഭവം ജിയോ ബേബി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജിയോ ബേബിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ് എഫ് ഐ രംഗത്തെത്തിയത്. ജിയോ ബേബിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഇന്ന് കോളേജില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് എസ് എഫ് ഐ തീരുമാനം.

Also Read: പിജി ഡോക്ടറുടെ ആത്മഹത്യ: ആരോപണ വിധേയനായ പിജി ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

ജിയോ ബേബിയുടെ പരാമര്‍ശം കോളേജിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് എതിരാണെന്ന എം എസ് എഫ് നിലപാടിനെ പിന്തുണച്ച് കൊണ്ടാണ് എം എസ് എം കോളേജില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ജിയോ ബേബിയുടെ ആശയങ്ങള്‍ സിനിമകളിലൂടെയും പ്രതികരണങ്ങളിലൂടെയും പുറത്ത് വന്നിട്ടുണ്ടെന്നും അതിനാല്‍ ക്യാമ്പസില്‍ ജിയോ ബേബിയെ കേള്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് എം.എസ്.എം പ്രതിഷേധം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News