ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം; ഡിവൈഎഫ്ഐ ചാലക്കുടിയിൽ വേദിയൊരുക്കി

ആർഎൽവി രാമകൃഷ്ണന് ഐകൃദാർഢ്യവുമായി ഡിവൈഎഫ്ഐ ചാലക്കുടിയിൽ വേദിയൊരുക്കി. ചാലക്കുടി കലാഗൃഹത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രതിഷേധ സൂചകമായി ആർഎൽവി രാമകൃഷ്ണൻ്റെ മോഹിനിയാട്ട അവതരണവും നടന്നു.

Also read:കലയ്‌ക്കെന്ത് നിറം? രാമകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി ആർഎൽവി കോളേജിൽ ബാനറുയർത്തി എസ്എഫ്ഐ

ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ചാലക്കുടിയിൽ ഐകൃദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചത്. ചാലക്കുടി കലാഗൃഹത്തിൽ നടന്ന കൂട്ടായ്മ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ബോധപൂർവം നമ്മുടെ സമൂഹത്തെ പിറകോട്ട് നയിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ആർഎൽവി രാമകൃഷ്ണന് എതിരെയുണ്ടായ അധിക്ഷേപമെന്ന് വി കെ സനോജ് പറഞ്ഞു. ആവശ്യമെങ്കിൽ ആർഎൽവി രാമകൃഷ്ണന് കേരളം മുഴുവൻ വേദിയൊരുക്കാൻ ഡിവൈഎഫ്ഐ തയ്യാറാകുമെന്ന് വി കെ സനോജ് വ്യക്തമാക്കി.

Also read:മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ഇഡിയെത്തി

കറുത്ത നിറമുള്ളവർ നൃത്തം കളിക്കേണ്ട എന്ന പരാമർശത്തിനും, ചിന്താഗതിക്കും എതിരെയാണ് ഈ പ്രതിഷേധം എന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. യോഗത്തിനു ശേഷം പ്രതിഷേധ സൂചകമായി ആർഎൽവി രാമകൃഷ്ണൻ്റെ മോഹിനിയാട്ട അവതരണവും നടന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് ആർ എൽ ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News