ശബരിമലയിൽ കാണിക്കായി ലഭിക്കുന്ന നാണയം എണ്ണുന്നതിനു ഉള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആകുന്നു.നിർമ്മിത ബുദ്ധി അധിഷ്ഠിത യന്ത്രം ‘വിഷുവിന് മുമ്പ് സ്ഥാപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്.നാലു കോടി രൂപ മുടക്കിയാണ് യന്ത്രം സ്ഥാപിക്കുക.
ALSO READ: ഛത്തീസ്ഗഡിലെ ‘ചാവേറുകൾ’ ; സികെ വിനീതിന്റെ അനുഭവകുറിപ്പ്
ശബരിമല സീസൺ കഴിയുമ്പോൾ 500 ലധികം തൊഴിലാളികൾ ചേർന്നാണ് നിലവിൽ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നത്.ഇതിനായി ദേവസ്വം ബോർഡിന് നാല് കോടി രൂപയിൽ അധികം ചെലവാകും.സാമ്പത്തിക ബാധ്യതയ്ക്കപ്പുറം തൊഴിലാളികളുടെ ആരോഗ്യപ്രശ്നവും വലിയ വെല്ലുവിളിയാണ് ഉണ്ടാകുന്നത്.
എണ്ണൽ മിഷ്യൻ്റ് നിർമാണത്തിന് പിന്നിൽ തമിഴ്നാട്ടിലെ തഞ്ചാവൂർ ശാസ്ത്ര യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം അദ്ധ്യാപകരാണ്.പൂർണ്ണമായുംനിർമ്മിത ബുദ്ധി അധിഷ്ഠിതമായ് ആണ് യന്ത്രം നിർമ്മിക്കുന്നത് എന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ALSO READ: ഇനി ഇടയ്ക്കിടെ തെരഞ്ഞെടുപ്പ്; നരേന്ദ്രമോദി സർക്കാരിന്റെ വാദം പുതിയ തട്ടിപ്പ്: എം എ ബേബി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here