പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കുള്ള പരിഹാരം; സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥിപക്ഷ നിലപാടിന് അഭിവാദ്യങ്ങള്‍: എസ്എഫ്‌ഐ

SFI-Nirmala COllege

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉയര്‍ന്നുവന്നത് ക്രിയാത്മകമായ തീരുമാനമാണ്. മലപ്പുറം ജില്ലയില്‍ ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത് 82,466 വിദ്യാര്‍ഥികളാണ്. അതില്‍ 4,352 വിദ്യാര്‍ത്ഥികള്‍ ഇതിനോടകം തന്നെ മറ്റ് ജില്ലകളില്‍ പ്രവേശനം നേടിക്കഴിഞ്ഞു. വിവിധ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിച്ചിട്ടും അഡ്മിഷന്‍ എടുക്കാത്ത 7,054 വിദ്യാര്‍ത്ഥികള്‍ ഉണ്ട്. ഇനി 17,298 വിദ്യാര്‍ത്ഥികള്‍ക്കാണ് അഡ്മിഷന്‍ ലഭിക്കാന്‍ ഉള്ളത്.

ALSO READ:മലയാളികള്‍ക്ക് തൊഴിലവസരങ്ങളുമായി ജര്‍മന്‍ പ്രതിനിധി സംഘം കേരളത്തില്‍; മന്ത്രി വി ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തി

നിലവില്‍ 9,820 സീറ്റുകള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയസെക്കന്‍ഡറി സ്‌കൂളുകളില്‍ ഒഴിവുണ്ട്. ബാക്കി 7,478 സീറ്റിന്റെ കുറവാണ് മലപ്പുറം ജില്ലയില്‍ ഉള്ളത്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെ പഠിക്കാന്‍ അവസരമൊരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി യോഗത്തില്‍ ഉറപ്പ് നല്‍കി. ഏതെല്ലാം സ്‌കൂളുകളില്‍ ആണ് അധിക ബാച്ചുകള്‍ അനുവദിക്കേണ്ടതെന്ന് പഠിക്കാന്‍ രണ്ടംഗ സമിതിയെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. പ്ലസ് വണ്ണിന് അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളില്‍ തന്നെ അഡ്മിഷന്‍ ഉറപ്പുവരുത്തുമെന്ന സര്‍ക്കാര്‍ നിലപാടിനെ അഭിവാദ്യം ചെയ്യുന്നതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

ALSO READ:രാമക്ഷേത്രത്തിലെ ചോര്‍ച്ച; ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി മാപ്പ് പറയണം: സുബ്രഹ്മണ്യന്‍ സ്വാമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News