“എറണാകുളം കെഎസ്ആർടിസി ബസ്സ് സ്റ്റാൻ്റിലെ വെള്ളക്കെട്ട്; പരിഹാര നടപടികൾ ഉടൻ സ്വീകരിക്കും…”: മന്ത്രി കെബി ഗണേഷ് കുമാർ

എറണാകുളം കെഎസ്ആർടിസി ബസ്സ് സ്റ്റാൻ്റിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ. പഠനം നടത്താൻ ഐഐടി സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി. എറണാകുളം കെഎസ്ആർടിസി ബസ്സ് സ്റ്റാൻ്റ് സന്ദർശിച്ചാണ് മന്ത്രിയുടെ പ്രതികരണം.

Also Read; ‘ബ്രഹ്മപുത്രാ നദി നീന്തിക്കടക്കുന്ന നൂറോളം ആനകൾ’, ഇതെന്തൊരു ഭംഗിയാണ്; സമൂഹ മാധ്യമങ്ങളിൽ വൈറലായി അപൂർവ ആകാശ ദൃശ്യം

ഒരു മഴ പെയ്താൽ എറണാകുളം കെഎസ്ആർടിസി ബസ്സ് സ്റ്റാൻ്റിൽ വെള്ളക്കെട്ട് രൂക്ഷമാകുകയാണ് പതിവ്. ഇത് ശ്രദ്ധിയിപ്പെട്ട മന്ത്രി കെബി ഗണേഷ് കുമാർ സ്ഥലം നേരിട്ടെത്തി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തരമായി അറ്റകുറ്റ പണികൾ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ഐഐടിയിലെ വിദഗ്ധർ പഠനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read; ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യം; മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

റെയിൽവേ ട്രാക്കിനടിയിലൂടെ ബസ് സ്റ്റാൻഡിലെ വെള്ളം ഒഴുക്കികളയാനാണ് ആലോചന. ഇതിനായി റെയിൽവേയുടെ അനുവാദം വാങ്ങും. പുതിയ സ്റ്റാൻഡിനായി ലഭിച്ച വൈറ്റില ഹബ്ബിലെ സ്ഥലം ചതുപ്പ് ആണെന്നും പുതിയ സ്ഥലം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്, ഹൈബി ഈഡൻ, ടിജെ വിനോദ് എംഎൽഎ, എന്നിവരും വിദഗ്ധ സംഘവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News