ആദിത്യ-എൽ1 വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തി സോമനാഥും ശാസ്ത്രജ്ഞരും

ഇന്ത്യയുടെ ആദ്യത്തെ സോളാർ ദൗത്യമായ ആദിത്യ-എൽ1 വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തി ഇസ്രോ ചെയർമാൻ എസ് സോമനാഥും ശാസ്ത്രജ്ഞരും. ആന്ധ്രാപ്രദേശിലെ സുല്ലൂർപേട്ടയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിലാണ് ചെയർമാനും ശാസ്ത്രജ്ഞരും ദർശനം നടത്തിയത്. നാളെ നടക്കുന്ന വിക്ഷേപണം വിജയമാകുന്നതിനായി പ്രാർത്ഥിക്കാനാണ് താൻ ക്ഷേത്രത്തിലെത്തിയതെന്നാണ് എസ് സോമനാഥൻ മാധ്യമങ്ങളോട് പറഞ്ഞത്.

ALSO READ:വീടുകയറി ആക്രമണം നടത്തി യുവാവിനെ മർദിച്ചു; രണ്ടു പേർ അറസ്റ്റിൽ

നാളെ പകൽ 11.50നാണ് ആദിത്യ എൽ1 വിക്ഷേപണം നടക്കുക .125 ദിവസം എടുത്താകും പേടകം നിശ്ചിത സ്ഥാനത്ത് എത്തുകയെന്നും അദ്ദേഹം പറഞ്ഞു.സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗതമാണ് ആദിത്യ എല്‍-1. ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയന്‍ പോയിന്റ് 1 ലെ ഹാലോ ഭ്രമണപഥത്തിലാകും പേടകത്തെ നിക്ഷേപിക്കുക.

ALSO READ:രാജസ്ഥാനിൽ യുവതിയെ നഗ്നയാക്കി നടത്തിയ സംഭവം; 3 പേര് പൊലീസ് പിടിയിൽ;എഫ് ഐ ആറിൽ 10 പ്രതികൾ

ശ്രീഹരിക്കോട്ടയില്‍ ഒരുങ്ങുന്ന ആദിത്യ എല്‍-1 മിഷന്‍ ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് എസ് സോമനാഥ്‌ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ ആദ്യ വാരം ഇത് വിക്ഷേപിക്കുമെന്നും ചന്ദ്രയാൻ 3 യുടെ വിജയത്തിന് പിന്നാലെ സോമനാഥ് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News