വാമനപുരം നദിയിൽ കാണാതായ സോമന്‍റെ മൃതദേഹം കണ്ടെത്തി

വാമനപുരം നദിയിൽ കാണാതായ സോമന്‍റെ മൃതദേഹം കണ്ടെത്തി. ചെറ്റച്ചൽ മുതിയാൻ പാറ കടവിൽ നിന്നും സ്ക്യൂബ ടീം നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഞാറാ‍ഴ്ചയായിരുന്നു കോപ്പം സ്വദേശിയായ സോമനെ കാണാതായത്.

ഇരുചക്രവാഹനത്തിൽ പോകുന്ന സാഹചര്യത്തിലാണ് പൊന്നാം ചുണ്ട് പാലത്തിൽ വച്ചു കോപ്പം സ്വദേശി സോമൻ വാമനപുരം നദിയിൽ വീ‍ഴുന്നത്. മ‍ഴയും നദിയിൽ നല്ല അടിയൊഴുക്കുമുണ്ടായിരുന്നു. തുടർന്ന് നാട്ടുക്കാരുടെയും ഫയർ ഫോ‍ഴ്സിന്‍റെയും നേതൃത്വത്തിൽ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.

ക‍ഴിഞ്ഞ മൂന്ന് ദിവസം നടത്തിയ തെരച്ചിലിലും ഫലം കണ്ടില്ല. നാലാം ദിനത്തിൽ ചെറ്റച്ചൽ മുതിയാൻ പാറ കടവിൽ നിന്നും സ്ക്യൂബ ടീം നടത്തിയ തിരച്ചിലിലാണ് സോമന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഈറകൾക്ക് ഇടയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം ആദ്യം കണ്ടത്. ഇത് അപകടം നടന്ന സ്ഥലത്ത് നിന്നും അഞ്ച് കിലോമീറ്റർ താഴെയാണിത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സോമൻ സഞ്ചരിച്ച ഇരുചക്ര വാഹനം കണ്ടെത്തിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News