ഈ കൃതാവിനൊരു കഥ പറയാനുണ്ട്; ചിന്തിപ്പിക്കാനും ചിരിപ്പിക്കാനുമെത്തുന്നു സോമന്റെ കൃതാവ്

മൈ നെയിം ഈസ് ഇന്ത്യ – ഇന്ത്യ എന്നു തന്നെയാണ് എന്റെ പേര്

മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു പോകുന്ന സോമനും ഭാര്യയും പ്രധാനാധ്യാപകനുമായി നടത്തുന്ന സംഭാഷണമാണിത്.

പ്രധാനാധ്യാപകന്‍ – വാട്ട് ഈസ് യുവര്‍ നെയിം ?

കുട്ടി – ‘ഐ ആം ഇന്ത്യ’.

പ്രധാനാധ്യാപകന്‍- ഞാന്‍ പറഞ്ഞില്ലേ സമയത്ത് സ്‌കൂളില്‍ ചേര്‍ത്തില്ലെങ്കില്‍ വരുന്ന പ്രശ്‌നം കണ്ടല്ലോ?. സ്വന്തം പേര് ചോദിച്ചാല്‍ രാജ്യത്തിന്റെ പേരാ പറയുക?

കുട്ടി – ‘നോ സര്‍, മൈ നെയിം ഈസ് ഇന്ത്യ.. ‘

രാജ്യത്തിന്റെ പേര് ‘ഭാരതം’ എന്നാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിനയ്‌ഫോര്‍ട്ട് നായകനായെത്തുന്ന സോമന്റെ കൃതാവ് എന്ന ചിത്രത്തിലെ ഈ ടീസര്‍ സീന്‍ വൈറലായത്. കോമഡി എന്റര്‍ടൈനര്‍ എന്നവകാശപ്പെടുന്ന ചിത്രം ചിരിപ്പിക്കാനോ അതോ ചിന്തിപ്പിക്കാനോ എന്ന ചോദ്യമുയര്‍ത്തുകയാണ് ആരാധകര്‍. ഇതിലും വെറൈറ്റി പേരായ ക്രിമുഹി (ക്രിസ്ത്യന്‍ മുസ്ലിം ഹിന്ദു ) എന്നാണ് ആദ്യം മകള്‍ക്ക് ഇടാനിരുന്നത് എന്നും നായിക അധ്യാപകനോട് പറയുന്നുണ്ട്.

Also Read : രാജീവന്‍ കാവുമ്പായി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ദിലീപ് മലയാലപ്പുഴയ്ക്ക്

ആര്‍ക്കും പിടികൊടുക്കാത്ത സ്വാഭാവമുള്ള സോമന്‍ എന്ന യുവാവിന്റെ വിവാഹവും അതിന് അനുബന്ധമായി നടക്കുന്ന സംഭവങ്ങളുമാണ് വിനയ് ഫോര്‍ട്ടിനെ നായകനാക്കി രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ്’എന്ന ചിത്രം. ഒക്ടോബര്‍ 6 ന് ചിത്രം തീയേറ്ററുകളില്‍ എത്തും. കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്.സോമന്‍ എന്ന യുവാവിന്റെ വിവാഹവും അതിന് അനുബന്ധമായി നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.

Also Read : കൊല്ലം മലനട ക്ഷേത്രത്തില്‍ 101 കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍; സൗജന്യ വിതരണത്തിനൊരുങ്ങി ഭരണസമിതി

കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. രോഹിത് നാരായണന്‍ ആണ് സംവിധാനം. തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി. നായര്‍ എന്നിവരും ചിത്രത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News