‘ഭാര്യയുടെ പ്രസവം വീട്ടിൽ നടത്താൻ നിർബന്ധിച്ച സോമൻ’, ചെയ്‌തത്‌ ശരിയോ തെറ്റോ? തെറി വിളിക്കും മുൻപ് സംവിധായകന് പറയാനുള്ളത് കേൾക്കാം

വീട്ടിൽ പ്രസവം നടത്തി അമ്മയും കുഞ്ഞും മരിച്ച സംഭവം വലിയ രീതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലും മറ്റും ചർച്ചയാകുന്നത്. സോമന്റെ കൃതാവ് എന്ന വിനയ് ഫോർട്ട് ചിത്രവും ഇത്തരത്തിൽ ഒരു കഥ തന്നെയാണ് പറഞ്ഞത്. കുഞ്ഞ് മരിച്ച സംഭവത്തിനൊപ്പം സിനിമയും ഇപ്പോൾ ചർച്ചയാവുകയാണ്. സംവിധായകനെതിരെ ഈ കഥാപാത്രത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ഇ സംഭവത്തോടും സിനിമയിലെ സോമൻ എന്ന കഥാപാത്രത്തിന്റെ നിർമിതിയോടും പ്രതികരിക്കുകയാണ് സംവിധായകൻ രോഹിത് നാരായണൻ. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം

സംഭവത്തിൽ രോഹിത്തിന്റെ പ്രതികരണം

ALSO READ: ‘കർഷക സമരത്തിനിടെ 24 കാരൻ കൊല്ലപ്പെട്ടു’, കാരണം കണ്ണീർവാതക ഷെൽ തലയിൽ വീണതെന്ന് ആരോപണം

വീട്ടിൽ പ്രസവം നടത്തി അമ്മയും കുഞ്ഞും മരിച്ച വാർത്ത വലിയ രീതിയിൽ ചർച്ചയായപ്പോഴാണ് എന്റെ സിനിമയായ ‘സോമന്റെ കൃതാവി’ലെ കഥാപാത്രം അത്തരത്തിലുള്ള ഒരാൾ ആണല്ലോ എന്ന് പലരും പറഞ്ഞത്. ആ സിനിമയിലെ കഥാപാത്രം ഒരു പ്രത്യേക സ്വഭാവക്കാരനാണ്. പക്ഷേ അതെല്ലാം ആ കഥാപാത്രത്തിന്റെ സ്വഭാവമാണ്. ഒരു സിനിമ കണ്ട് അതിലെ കഥാപാത്രത്തോട് യോജിക്കുകയോ വിയോജിക്കുകയോ നമുക്ക് ചെയ്യാം. ആ കഥാപാത്രം തന്നെ ‘എന്തിനാണ് പാരസറ്റമോൾ കഴിക്കുന്നത്, അതിനു സൈഡ് എഫക്ട് ഇല്ലേ’ എന്ന് സിനിമയിൽ ചോദിക്കുന്നുണ്ട്. പക്ഷേ ഞാൻ പാരസറ്റമോൾ കഴിക്കുന്ന ആളാണ്. ആ കഥാപാത്രം ആ രീതിയിൽ ചിന്തിക്കുന്നത് ഞങ്ങൾ ചർച്ചാവിഷയമാക്കുന്നു എന്നേ ഉള്ളൂ. അയാൾ പറയുന്ന എല്ലാ കാര്യങ്ങളോടും ഒരു മനുഷ്യൻ എന്ന നിലയിൽ ഞാൻ യോജിക്കണം എന്നില്ല.

ALSO READ: ‘കാകദൃഷ്ടിയുടെ കള്ളത്തരങ്ങൾ’, കാവിദൃഷ്ടിക്ക് പിന്നിലെ കുറുക്കൻ കണ്ണ് ചൂണ്ടിക്കാട്ടി മന്ത്രി എം ബി രാജേഷ്

ഇത്തരത്തിലുള്ള ആളുകൾ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഉണ്ട്. ഈ സത്യമാണ് സിനിമ വ്യകതമാക്കുന്നത്. ഇപ്പോൾ വീട്ടിൽ പ്രസവിച്ച സ്ത്രീയും കുട്ടിയും മരിച്ചു എന്നതാണ് വാർത്ത. ഇതുപോലെ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയും കുട്ടിയും മരിക്കാറുണ്ട്. ആശുപത്രികളിൽ മരിക്കുന്ന പല രോഗികളും മെഡിക്കൽ രംഗത്തെ പാകപ്പിഴവുകൾ കൊണ്ടാണോ മരിക്കുന്നത് എന്നു നമ്മൾ അറിയുന്നില്ല. അവർ പറയുന്നത് അസുഖം കൂടി മരിച്ചു എന്നാണ്. ഏതൊരു സിസ്റ്റവും നൂറു ശതമാനം ശരിയും തെറ്റുമല്ല. നമുക്ക് എല്ലാറ്റിനോടും യോജിക്കാനും വിയോജിക്കാനും സ്വാതന്ത്ര്യമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News