കൈരളിയുടെ ചോദ്യങ്ങളെ ചിലർ ഭയപ്പെടുന്നുണ്ട്, പക്ഷെ ഇതിലൊന്നും തളർത്താൻ കഴിയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈരളി ടിവിയുടെ 25-ാം പിറന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
Also read:കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളക്കെതിരെ വക്കീല്‍ നോട്ടീസ്
വേറൊരു മാധ്യമം എന്ന നിലയ്ക്കല്ല, വേറിട്ട മാധ്യമം എന്ന രീതിയിലാണ് കൈരളിയുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുള്ളത്. അതില്‍ നല്ല വിജയം കൈവരിക്കാന്‍ കൈരളിയ്ക്കായി. കൈരളി ഉണ്ടായിരുന്നില്ലെങ്കില്‍ എന്ന് നാടാകെ ചിന്തിച്ച ഘട്ടങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.- മുഖ്യമന്ത്രി തുടര്‍ന്നു. റേറ്റിങ് നല്ലതാക്കാനായി വിശ്വാസ്യത ബലി കഴിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കരുത്.
Also read:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ദൃശ്യമാധ്യമങ്ങള്‍ പലപ്പോഴും വിശ്വാസ്യത അപകടത്തിലാക്കുന്നു. റേറ്റിങിനു വേണ്ടി വിശ്വാസ്യതയെ ബലികൊടുക്കരുത്, എന്നാല്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്ന ഭയത്തില്‍ റേറ്റിങ്് മെച്ചപ്പെടുത്താന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യരുത്. ചിലര്‍ ചോദ്യം ചോദിക്കുമ്പോള്‍ കൈരളിയെ വിലക്കിയിട്ടുണ്ടാകാം എന്നാല്‍ അതൊന്നും കൈരളിയെ തളര്‍ത്തില്ല. – മുഖ്യമന്ത്രി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here