പാവയ്ക്കയോട് ഇനി വിരോധം വേണ്ട ; കയ്പ്പ് കുറക്കാന്‍ വഴികളുണ്ട്

പലര്‍ക്കും ഇഷ്ടപ്പെടാത്ത ഒരു പച്ചക്കറിയാണ് പാവയ്ക്ക. കയ്പ് തന്നെയായിരിക്കും മിക്കപ്പോഴും അതിന് കാരണം. എന്നാല്‍ ഇവത് പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. കൂടാതെ രോഗപ്രതിരോധ ശേഷിയും നല്‍കുന്നു. എന്നാലും പാവയ്ക്ക് കഴിക്കാന്‍ പലരും മടിക്കും. ഒരുപക്ഷെ കയ്പ്പില്ലായിരുന്നെങ്കില്‍ പാവയ്ക്ക കഴിക്കാമായിരുന്നവെന്ന് പലരും ചിന്തിച്ച് കാണും.

ALSO READഒട്ടും കുഴഞ്ഞുപോകാതെ വെറും പത്ത് മിനുട്ടിനുള്ളില്‍ കുക്കറിലുണ്ടാക്കാം കിടിലന്‍ ബിരിയാണി

ലളിതവും എളുപ്പമുള്ളതുമായ ചില മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാന്‍ കഴിയും. പാവയ്ക്കയുടേത് പരുക്കന്‍ പ്രതലമാണല്ലോ. ഇത് കത്തിയോ പീലറോ ഉപയോഗിച്ച് ചുരണ്ടുക എന്നതാണ് ആദ്യപടി. ശേഷം നന്നായി കഴുകി ചെറിയ സമചതുരത്തിലോ വട്ടത്തിലോ മുറിക്കുക. കയ്പ്പ് കുറയ്ക്കാനുള്ള മറ്റൊരു എളുപ്പവഴി പുറം തൊലി ചുരണ്ടിയ ശേഷം വിത്തുകള്‍ നീക്കം ചെയ്യുക എന്നതാണ്.

ALSO READ‘മാംഗല്യം തന്തുനാനേന’ ; ഓടുന്ന ട്രെയിനിലും കല്യാണം വൈറലായി വീഡിയോ

ഇത് കയ്പ്പ് കൂടുതല്‍ കുറയ്ക്കാന്‍ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. പാവയ്ക്കയില്‍ ഉപ്പ് പുരട്ടി അല്‍പനേരം വെച്ചാല്‍ കയ്പ്പ് കുറയുമെന്നും ചിലര്‍ പറയുന്നു.അതേസമയം തിളക്കുന്ന ഉപ്പുവെള്ളത്തില്‍ പാവയ്ക്ക കുതിര്‍ക്കുന്നത് വലിയ അളവില്‍ കയ്പ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു. പാചകം ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പ്ലെയിന്‍ തൈര് ഉപയോഗിച്ച് നിങ്ങള്‍ക്ക് പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാം. ഇതൊക്കെയാണെങ്കിലും കയ്പേറിയ പാവയ്ക്ക് കഴിക്കുന്നതാണ് കൂടുതല്‍ ഗുണം നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News