ഗൂഗിള്‍ പേ ഇടപാട് സുരക്ഷിതമാക്കാന്‍ ഇതാ ചില എളുപ്പവഴികള്‍

ഇന്ന് എല്ലാവരും ആശ്രയിക്കുന്നത് ഡിജിറ്റല്‍ ലോകത്തെയാണ്.പണമിടപാട് നടത്തുന്നതിന് ഡിജിറ്റല്‍ സംവിധാനത്തെ ആശ്രയിക്കാത്തവര്‍ ആരുമുണ്ടാവില്ല.ഭൂരിഭാഗം പേരും ഇതിനായി ഫോണില്‍ യുപിഐ സേവനം പ്രയോജനപ്പെടുത്തുന്നവരായിരിക്കും. ഗൂഗിള്‍ പേ അടക്കമുള്ള വിവിധ പ്ലാറ്റ്ഫോമുകള്‍ യുപിഐ സേവനം നല്‍കുന്നുണ്ട്.എന്നാല്‍ ഇത്തരം പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുമ്പോല്‍ ചില കാര്യങ്ങല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ALSO READ :കടലിലേക്കിനി നടന്ന് കയറാം..! വർക്കലയിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഇന്നുമുതൽ

ഗൂഗിള്‍ പേയില്‍ ബാങ്ക് അക്കൗണ്ട് സെറ്റ് ചെയ്ത് കഴിഞ്ഞാല്‍ ആപ്പ് ലോക്ക് ഫീച്ചര്‍ സെറ്റ് ചെയ്ത് ഇടപാടുകള്‍ സുരക്ഷിതമാക്കാവുന്നതാണ്. തുടക്കത്തില്‍ ഇത് ചെയ്യാന്‍ മറന്നുപോയാലും പിന്നീടും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.

ALSO READ:കേരളത്തിന്റെ ചരിത്ര ഗതി മാറ്റിയ പാറപ്രം സമ്മേളനത്തിന് 84 വയസ്സ്

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് അധിക സുരക്ഷ നല്‍കുന്ന ഫീച്ചറുകള്‍ ഗൂഗിള്‍ പിന്‍ അല്ലെങ്കില്‍ സ്‌ക്രീന്‍ ലോക്ക്. യുപിഐ പിന്നില്‍ നിന്നും ഫോണ്‍ അണ്‍ലോക്ക് പിന്നില്‍ നിന്നും വ്യത്യസ്തമാണ് ഗൂഗിള്‍ പിന്‍. ഗൂഗിള്‍ പിന്‍ ആക്ടീവ് ആണെങ്കില്‍ പിന്‍ ടൈപ്പ് ചെയ്ത് നല്‍കിയാല്‍ മാത്രമേ ഇടപാടിനായി മുന്നോട്ടുപോകാന്‍ സാധിക്കൂ.

ALSO READ:കേരളത്തിന്റെ ചരിത്ര ഗതി മാറ്റിയ പാറപ്രം സമ്മേളനത്തിന് 84 വയസ്സ്

സുരക്ഷാ ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്ത ശേഷം ഫോട്ടോയില്‍ ടാപ്പ് ചെയ്ത് വേണം മുന്നോട്ടുപോകാന്‍.തുടര്‍ന്ന് സെറ്റിങ്ങ്സില്‍ പോയി പ്രൈവസി ആന്റ് സെക്യൂരിറ്റിയില്‍ കയറി സെക്യൂരിറ്റി തെരഞ്ഞെടുക്കുക.പിന്നീട്’യൂസ് സ്‌ക്രീന്‍ലോക്ക്’ തെരഞ്ഞെടുത്ത് മുന്നോട്ടുപോകാം.അല്ലെങ്കില്‍ ഗൂഗിള്‍ പിന്‍ ഉപയോഗിക്കാനും സൗകര്യമുണ്ട്.

ALSO READ:സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഇന്ന് ലോകം ക്രിസ്മസിനെ വരവേൽക്കുന്നു

ഗൂഗിള്‍ പിന്‍ മാറ്റുന്നതിന്,ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്ത ശേഷം ഫോട്ടോയില്‍ ടാപ്പ് ചെയ്ത് വേണം മുന്നോട്ടുപോകാന്‍,തുടര്‍ന്ന് സെറ്റിങ്ങ്സില്‍ പോയി പ്രൈവസി ആന്റ് സെക്യൂരിറ്റിയില്‍ കയറി സെക്യൂരിറ്റി തെരഞ്ഞെടുക്കുക.’യൂസ് ഗൂഗിള്‍ പിന്‍’ തെരഞ്ഞെടുത്ത ശേഷം ഫോര്‍ഗോട്ട് പിന്‍ ടാപ്പ് ചെയ്ത് മുന്നോട്ടുപോകാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News