‘ചില ദുഷ്ടശക്തികള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്’: പി മോഹനന്‍ മാസ്റ്റര്‍

MOHANAN MASTER

ചില ദുഷ്ടശക്തികള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍. ആവനാഴിയിലെ അവസാന ആയുധവുമായാണ് ആക്രമണം. മുഖ്യമന്ത്രിയെ തകര്‍ക്കാനും സര്‍ക്കാരിന്റെ വിശ്വാസ്യതയെ തകര്‍ക്കാനും ശ്രമിക്കുകയാണ്. എന്നാല്‍ എല്ലാം വിഫലമാവുകയാണ്. ശക്തനായ മുഖ്യമന്ത്രിയെ തകര്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കമാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ:‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’; മലപ്പുറത്ത് പി വി അന്‍വറിനെതിരെ സിപിഐഎം പ്രതിഷേധം

അതേസമയം മലപ്പുറത്ത് പി വി അന്‍വറിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറത്തെ 18 കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. ‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’ എന്ന ബാനര്‍ ഉള്‍പ്പെടെ ഉയര്‍ത്തിയാണ് സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.

ALSO READ:‘അന്‍വര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി മാറി’: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്

വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി പി.വി അന്‍വര്‍ മാറിയിയെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്. നേതൃത്വത്തെ ദുര്‍ബലപ്പെടുത്തി പാര്‍ട്ടിയെ തകര്‍ക്കുക എന്ന പ്രചരണമാണ് അന്‍വര്‍ ഏറ്റെടുത്തിരിക്കുന്നത്. പാര്‍ലമെന്ററി പ്രവര്‍ത്തനം പാര്‍ട്ടിയെ ആകെ തിരുത്തുവാനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന അല്‍പത്വമാണ് അന്‍വര്‍ കാണിച്ചതെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News