നരച്ച മുടിയാണോ പ്രശ്നം? വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ

പ്രായമായവർക്കാണ് നര ബാധിക്കുക എന്നൊരു ധാരണയുണ്ടായിരുന്നു. എന്നാൽ ഇന്ന് പ്രായഭേദമന്യേ ഏവരുടെയും മുടി നരച്ച് തുടങ്ങി. പോഷകാഹാരക്കുറവ്, മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, ജീവിത ശൈലി തുടങ്ങിവയാണ് ഇതിന് കാരണം. ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തി പോഷകക്കുറവ് മാറ്റിയെടുക്കുക എന്നതാണ് നരയെ പ്രതിരോധിക്കാനുള്ള ആദ്യ മാർഗം. മാനസിക സമ്മർദവും ഉറക്കമില്ലാമയും മുടി നരയ്ക്കുന്നതിന് ഒരു പ്രധാന കാരണമാകുന്നു. ഇതും നിയന്ത്രിക്കപ്പെടേണ്ടതാണ്.

ALSO READ: ‘ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്, തെളിവുകള്‍ കയ്യിലുണ്ട്, നിരന്തരം ഭീഷണികത്തുകൾ വരുന്നു, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം’; അതിജീവിതയുടെ അഭിഭാഷക പറയുന്നു

നര അകറ്റാൻ ഡൈ ഉപയോഗിക്കുന്നവരും അനവധിയാണ്. ഇത് ചർമ രോഗങ്ങൾക്ക് കാരണമാകുന്നു. എന്നാൽ ഇതിന് പരിഹാരമായി വീട്ടിൽ തന്നെ ചില പൊടികൈകൾ പരീക്ഷിക്കാവുന്നതാണ്. വിറ്റാമിൻ സിയാൽ സമ്പന്നമായ നെല്ലിക്ക മുടിയുടെ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഇതിൽ അൽപം ഉലുവയും ചേർത്ത് ഉപയോഗിക്കുന്നത് അകാല നരയെ തടയുക മാത്രമല്ല മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മൂന്ന് ടീസ്‌പൂൺ വെളിച്ചെണ്ണയിൽ ആറേഴ് നെല്ലിക്ക കഷണങ്ങൾ ചേർത്ത് കുറച്ച് നേരം ചൂടാക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ പൊടി ചേർക്കുക. തണുത്തതിന് ശേഷം രാത്രി തലയോട്ടിയിൽ പുരട്ടണം. രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുക്കിക്കളയണം.

ALSO READ: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസ്: മന്ത്രി ജി ആര്‍ അനില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News