കാട്ടാക്കടയില്‍ നിന്ന് കാണാതായ കുട്ടിയെ ബാലരാമപുരത്ത് വനിതാ കണ്ടക്ടര്‍ കണ്ടതായി വിവരം

തിരുവനന്തപുരം കാട്ടാക്കട ആനാകോട്  കത്തെ‍ഴുതിവെച്ച് വീടുവിട്ടു പോയ പതിമൂന്നുകാരനെ ബാലരാമപുരത്ത് വെച്ച് വനിതാ കണ്ടക്ടര്‍ കണ്ടതായി വിവരം. കുട്ടി നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോയതായി സംശയമുണ്ട്. നെയ്യാറ്റിന്‍കര- ബാലരാമപുരം കേന്ദ്രീകരിച്ച് തെരച്ചില്‍ നടക്കുകയാണ്. കുട്ടിയുടെ  കയ്യില്‍ മുന്നൂറ് രൂപയോളമുണ്ടെന്നാണ് സൂചന.

കാട്ടാക്കട ചിന്താലയ വിദ്യാലയയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോവിന്ദ്.  വെള്ളിയാ‍ഴ്ച പുലര്‍ച്ചെ മുതലാണ് കുട്ടിയെ കാണാതായത്. ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്‍റെ മകൻ എ ഗോവിന്ദാണ് വീടുവിട്ടു പോയത്.

ALSO READ: ‘മാർക്ക് ആന്റണി’ സെൻസർ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നു; വെളിപ്പെടുത്തലുമായി നടൻ വിശാൽ

“അമ്മാ അച്ഛാ .. ഞാന്‍ പോകുന്നു.. എന്‍റെ കളര്‍ സെറ്റ് 8A യിലെ ആദിത്യന് കൊടുക്കണേ.. ഞാന്‍ പോകുന്നു..എന്ന് സ്വന്തം ഗോവിന്ദന്‍”-കുട്ടി കത്തില്‍ കുറിച്ചു.

രാവിലെ 5.30 ന് പട്ടകുളം ബസ് സ്റ്റോപ്പില്‍ കുട്ടി നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കുട്ടി പിന്നീട് കാട്ടാക്കട ബസ് സ്റ്റോപ്പില്‍ എത്തിയെന്നും അവിടെ നിന്ന് ബാലരാമപുരത്തേക്ക് ബസ് കേറിയെന്നും നേരത്തെ വിവരം ലഭിച്ചിരുന്നു.

ALSO READ: കാട്ടാക്കടയില്‍ പതിമൂന്നുകാരന്‍ കത്തെ‍ഴുതി വെച്ച് വീടുവിട്ടിറങ്ങി, തന്‍റെ കളര്‍സെറ്റ് 8A യിലെ ആദിത്യന് കൊടുക്കണമെന്നും കത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News