ചില നേതാക്കള്‍ക്ക് പാര്‍ട്ടിയെക്കാള്‍ വിധേയത്വം ഗ്രൂപ്പിനോട്; ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കും: പി ജെ കുര്യന്‍

ചില നേതാക്കള്‍ക്ക് പാര്‍ട്ടിയെക്കാള്‍ വിധേയത്വം ഗ്രൂപ്പിനോടെന്നും ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കുമെന്നും മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍. ഗ്രൂപ്പ് പ്രവര്‍ത്തനം കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കും. ചില നേതാക്കള്‍ക്ക് പാര്‍ട്ടിയെക്കാള്‍ വിധേയത്വം ഗ്രൂപ്പിനോടാണ്. താന്‍ കഴിഞ്ഞ 12 വര്‍ഷമായി ഒരു ഗ്രൂപ്പിലും ഇല്ല. ഇതിന്റെ ദോഷഫലം താന്‍ അനുഭവിച്ചുവെന്നും പി ജെ കുര്യന്‍ പറഞ്ഞു.

ALSO READ:കൊയിലാണ്ടി സത്യനാഥൻ്റെ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും, വൈകിട്ടോടെ പ്രതിയുടെ അറസ്റ്റ്

ഗ്രൂപ്പ് നേതാക്കള്‍ക്ക് തന്നോട് താത്പര്യക്കുറവും വെറുപ്പുമാണ്. വാജ്‌പേയി ഗവണ്‍മെന്റിനെ താഴെ ഇറക്കിയത് തനിക്ക് ഇന്നും വേദനയാണ്. ഒരു വോട്ടിന് വാജ്‌പേയി ഗവണ്‍മെന്റ് താഴെ വീണതില്‍ സങ്കടമുണ്ട്. അതിന് താന്‍ കാരണമായതില്‍ ദുഃഖിക്കുന്നുവെന്നും പി ജെ കുര്യന്‍ പറഞ്ഞു.

ALSO READ:സത്യനാഥന്റെ കൊലപാതകം: സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News