മുനമ്പം പ്രശ്നം സെൻസിറ്റീവാക്കുന്നതിൽ ചിലർക്ക് എന്തെങ്കിലും കാര്യം ഉണ്ടാവും; മന്ത്രി വി അബ്ദുറഹ്മാൻ

V Abdurahman

മുനമ്പം ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത് ലീ​ഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ സമയത്ത് ആണ്. ലീഗ് നേതാവ് തന്നെയാണ് സ്ഥലത്ത് കോളജ് പണിതത്. പ്രശ്നം നീട്ടികൊണ്ടുപോയതിൽ ലീഗിന് തന്നെയാണ് പൂർണ്ണ ഉത്തരവാദിത്തം. ഭൂമി വഖഫായി രജിസ്റ്റർ ചെയ്ത് സമയത്ത് തന്നെ യോഗം വിളിച്ച് കാര്യങ്ങൾ വിശദികരിക്കണമായിരുന്നുവെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.

മുനമ്പം ഭൂമി പ്രശ്നം ഇടതുപക്ഷത്തെക്ക് ചാരേണ്ട. എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും. മുനമ്പം രാഷ്ട്രീയ വിഷയമല്ല അത് സെൻസിറ്റിവ് വിഷയം ആക്കുന്നതിൽ ചിലർക്ക് എന്തെങ്കിലും കാര്യം ഉണ്ടാവും എന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.

Also read: പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വസ്തുതാ വിരുദ്ധം മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് ഉത്തരവിറക്കിയത് ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോൾ; മന്ത്രി പി രാജീവ്

അതേസമയം, മുനമ്പം വിഷയത്തിൽ പ്രതിപക്ഷനേതാവ് വി. ഡി സതീശന്റെ പ്രതികരണം വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോഴാണ് മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് ഉത്തരവിറക്കിയത്. പ്രതിപക്ഷ നേതാവ് ഈ ഉത്തരവെങ്കിലും വായിക്കണമെന്ന് പി രാജീവ് പറഞ്ഞു.

യുഡിഫ് ഭരണകാലത്ത് നിയമിച്ച മുൻ മുസ്ലിം ലീഗ് അധ്യക്ഷൻ റഷീദലി തങ്ങൾ ആണ് ഉത്തരവ് ഇറക്കിയത്.വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്ന പ്രതിപക്ഷ നേതാവ് വഖഫ് ബോർഡ് ഇറക്കിയ ഉത്തരവ് എങ്കിലും വായിക്കണം എന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News