‘എന്റെ പേരിൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു’; പാലക്കാട് പെട്ടി വിവാദം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

പാലക്കാട് പെട്ടി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ പേരിൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട്ടെ പെട്ടി പ്രശ്നം കുഴൽപ്പണത്തിന്റെ പ്രശ്നം തന്നെയാണെന്നും, അതുൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകും എന്നും ഗോവിന്ദൻ മാസ്റ്റർ ചേലക്കരയിൽ പറഞ്ഞു.

“പാലക്കാട് പെട്ടി വിവാദം സംബന്ധിച്ച് വേറൊരു അഭിപ്രായം പറഞ്ഞു എന്ന് ചില മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നു.പാലക്കാട്ടെ പെട്ടി പ്രശ്നം കുഴൽപ്പണത്തിന്റെ പ്രശ്നം തന്നെയാണ്.അതും ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുംചർച്ച ചെയ്യും.

ഈ കാര്യമാണ് പറഞ്ഞത്.അതിനുപകരം ചിലയാളുകളെ അംഗീകരിച്ചിരിക്കുന്നു എന്ന രീതിയിൽ പോകുന്നത് തെറ്റായ വാർത്തയാണ്. പെട്ടി വിഷയം അടക്കമുള്ള മുഴുവൻ കാര്യങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയാകും.ഇനിയും ചർച്ച ചെയ്യും.”- അദ്ദേഹം പറഞ്ഞു.

ALSO READ; മേപ്പാടിയിൽ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

അതേസമയം പാലക്കാട് കള്ളപ്പണ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും  പ്രതിപക്ഷ നേതാവ് വിഡി സതീശൻ  ഒഴിഞ്ഞുമാറി. സംഭവത്തിൽ എല്ലാം രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരിച്ചിട്ടുണ്ട്‌ എന്ന പറഞ്ഞ അദ്ദേഹം രാഹുൽ  കൃത്യമായി മറുപടി പറഞ്ഞു സ്വയം പരിഹാസ്യമായിട്ട് നിൽക്കുകയാണ് എന്നും മറുപടി നൽകി. വിവാദവുമായി ബന്ധപ്പെട്ട കൈരളി ന്യൂസിന്റെ ചോദ്യങ്ങളിൽ പ്രകോപിതനായി പത്രസമ്മേളനത്തിൽ നിന്നും സതീശൻ ഇറങ്ങിപ്പോകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News