സപ്ലൈകോയെ തകർക്കണമെന്ന് ലക്ഷ്യമിടുന്നവർ ഉണ്ടെന്ന് മന്ത്രി ജി.ആർ അനിൽ. സപ്ലൈകോയെ ഒഴിവാക്കി അതിലൂടെ ചില കുത്തകകൾ കടന്നു വരാൻ ശ്രമിക്കുന്നുണ്ട്. അതിൽ പ്രതിപക്ഷം വീഴരുതെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോയെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വം നമുക്കെല്ലാവർക്കും ഉള്ളതാണ്. നിലവിൽ നേരിടുന്ന പ്രയാസങ്ങൾ താൽക്കാലികം മാത്രം. അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളിലേക്കും സർക്കാർ കടന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സഭ നിർത്തി വെച്ച് ചർച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ALSO READ: ‘സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല’: മന്ത്രി കെ എൻ ബാലഗോപാൽ
സപ്ലൈകോയ്ക്ക് ഇന്നോ ഇന്നലെയോ ഉണ്ടായ ബാധ്യതയല്ല. യുഡിഎഫ് സർക്കാരിൻറെ കാലത്തെ ബാധ്യതയെ കുറിച്ച് പ്രതിപക്ഷം മിണ്ടുന്നില്ലയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി ചില ഉൽപ്പന്നങ്ങളുടെ കുറവ് സപ്ലൈകോയിൽ ഉണ്ട്. അത് സർക്കാർ സമ്മതിക്കുന്നു. വിപണി ഇടപെടലിൽ മാതൃകാപരമായ പ്രവർത്തനമാണ് സർക്കാർ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുമേഖലയെ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ എടുത്ത നടപടി രാജ്യത്ത് മറ്റൊരു സർക്കാരും സ്വീകരിച്ചിട്ടില്ല. സപ്ലൈകോ ഉൾപ്പെടെയുള്ള പൊതുമേഖലകളെ സംരക്ഷിക്കാൻ ബദൽ നയമാണ് സർക്കാർ നടപ്പാക്കുന്നതെന്നും ജി ആർ അനിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here