രാത്രിയായാൽ കാലുകൾക്ക് തണുപ്പ് അനുഭവപ്പെടാറുണ്ടോ? കാലുകളിലെ മസിലിൽ വലിവുണ്ടാകുന്നോ? ശ്രദ്ധിക്കണം, കൊളസ്ട്രോൾ നിങ്ങളിൽ പിടിമുറുക്കുന്നുണ്ട്.. ഇതാ 5 ലക്ഷണങ്ങൾ

ഉയർന്ന കൊളസ്ട്രോൾ പലതരം പ്രശ്നങ്ങളിലേക്കാണ് ഒരാളെ നയിക്കാറുള്ളത്. ഹൃദ്രോഗം മുതലുള്ള മാരക അസുഖങ്ങൾക്ക് വഴിതുറക്കാവുന്ന ഒന്നാണ് കൊളസ്ട്രോളിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങൾ. ശരീരത്തിൽ കൊളസ്ട്രോൾ ഉയരുന്നതിനു മുൻപായി കാലുകളിലൂടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. മോശം LDL കാലുകളിൽ കാണിക്കുന്ന 5 ലക്ഷണങ്ങൾ.

1. കാലുകളിലെയോ പാദങ്ങളിലെയോ അനിയന്ത്രിതമായ മസിൽ വലിവ്: പെട്ടെന്നുണ്ടാകുന്ന ഇത്തരം മസിൽ വലിവുകൾ ഏറെ വേദനാജനകമായിരിക്കും. പലപ്പോഴും ഉറക്കത്തെ തടസ്സപ്പെടുത്തിയും ഈ മസിൽ വലിവ് ഉണ്ടാകാം. കാലുകളിലെ ഇടുങ്ങിയ ധമനികളിൽ രക്തപ്രവാഹം കുറയുന്നതിനാലാണ് ഇത്തരം വേദന ഉണ്ടാകുന്നത്. ഇടയ്ക്കിടെ ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയും വേഗം നല്ലൊരു ഡോക്ടറെ സമീപിക്കുന്നത് ഉചിതമായിരിക്കും.

ALSO READ: ഭിന്നശേഷിക്കാരായ യുവകലാ പ്രതിഭകൾക്കായി ആർട്ട് ട്രൂപ്പ്; ‘റിഥം’ ആർട്ട് ട്രൂപ്പ് ആരംഭിക്കാനൊരുങ്ങി സാമൂഹികനീതി വകുപ്പ്

2. കാലുകളിലെ മരവിപ്പ് അല്ലെങ്കിൽ ഇക്കിളി: നിങ്ങളുടെ കാലുകളിൽ ഇടയ്ക്കിടെ മരവിപ്പ് അല്ലെങ്കിൽ ഇക്കിളി ഉണ്ടാകുന്നത് ശ്രദ്ധിക്കേണ്ട മറ്റൊരു അസാധാരണ ലക്ഷണമാണ്. പലപ്പോഴും നമുക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായിരിക്കും ഇത്തരം മരവിപ്പുകൾ. ഉയർന്ന കൊളസ്ട്രോൾ കാരണമുള്ള ശരീരത്തിലെ മോശം രക്തചംക്രമണം ആയിരിക്കാം ഈ മരവിപ്പിന് കാരണം. ഇടയ്ക്കിടെ ഇത്തരം അനുഭവം വരുന്നെങ്കിൽ തീർച്ചയായും ഡോക്ടറുടെ സേവനം തേടണം.

3. കാലുകളിലെ തണുപ്പ്: രാത്രിയിൽ കാലുകൾക്ക് തണുപ്പ് അനുഭവപ്പെടുന്നതും ഉയർന്ന കൊളസ്ട്രോളിൻ്റെ ലക്ഷണമാകാം.  ധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞു കൂടുമ്പോൾ, അത് നിങ്ങളുടെ കൈകാലുകളിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. അതിൻ്റെ ഫലമായി പാദങ്ങൾ തണുത്തതോ മരവിപ്പുള്ളതോ ആയിത്തീരും. ഈ ലക്ഷണം നിസ്സാരമെന്ന് തോന്നുമെങ്കിലും, ഉയർന്ന കൊളസ്ട്രോൾ അളവുമായി ബന്ധപ്പെട്ടിരിക്കുന്ന രക്തക്കുഴലുകളുടെ പ്രശ്നത്തെ ഇത് സൂചിപ്പിക്കുമെന്നതിനാൽ ഇത്തരം ലക്ഷണങ്ങൾ അടിക്കടി അനുഭവപ്പെടുന്നവരും ഡോക്ടറുടെ സേവനം തേടണം.

4. കാലുകളിലെ വീക്കം: നിങ്ങളുടെ കാലുകളിൽ വീക്കം അനുഭവപ്പെടുന്നെങ്കിൽ അതും ശ്രദ്ധിക്കേണ്ടതാണ്. ഉയർന്ന കൊളസ്ട്രോൾ സൃഷ്ടിക്കുന്ന മോശം രക്തചംക്രമണത്തിൽ നിന്നും ഉണ്ടാകാനിടയുള്ള ദ്രാവകം കാലിൽ നിലനിൽക്കുന്നതിനാലും ഇത്തരം വീക്കം സംഭവിക്കാറുണ്ട്. ഇത്തരത്തിൽ കാലുകൾ വീർക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ, പ്രത്യേകിച്ച് രാത്രിയിൽ, നിങ്ങളുടെ കൊളസ്ട്രോൾ അളവ് പരിശോധിക്കേണ്ടതാണ്.

ALSO READ: ‘ജനങ്ങൾക്ക് ഹിതമല്ലാത്ത രീതിയിലാണ് ഉത്തരവ്’; വെടിക്കെട്ടിൽ കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി വിഎൻ വാസവൻ

5. ചർമ്മത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ: കാലുകളിലെ ത്വക്കിലെ നിറം മാറ്റങ്ങൾ ഉയർന്ന കൊളസ്ട്രോൾ മുന്നറിയിപ്പായിരിക്കാം. ചർമ്മത്തിലെ കൊഴുപ്പ് നിക്ഷേപത്തിൽ നിന്ന് ഉണ്ടാകുന്ന സാന്തോമസ് എന്നറിയപ്പെടുന്ന മഞ്ഞകലർന്ന പാടുകളോ മുഴകളോ നിങ്ങളിൽ കണ്ടേക്കാം. രാത്രി വിശ്രമത്തിലായിരിക്കുമ്പോൾ ആയിരിക്കും ചർമ്മത്തിലെ ഈ മാറ്റങ്ങൾ കൂടുതൽ ദൃശ്യമാകുക. ഇത്തരത്തിൽ ചർമ്മത്തിൽ അസാധാരണമായ എന്തെങ്കിലും മാറ്റങ്ങൾ കണ്ടാലും  കൃത്യമായി വൈദ്യോപദേശം തേടണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News