‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക’;ബൈക്കിൽ നിന്നും പെട്രോൾ ഊറ്റിയ അജ്ഞാതന്റെ കുറിപ്പ്

ബൈക്കിൽ നിന്നും പെട്രോൾ മോഷ്ടിച്ച ശേഷം ബൈക്കുടമയോട് മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള ഒരു കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. ‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക, ഗതികേട് കൊണ്ടാണ്, ഞങ്ങൾ 10 രൂപ ഇതിൽ വച്ചിട്ടുണ്ട്. പമ്പിൽ എത്താൻ വേണ്ടിയാണ്. പമ്പിൽ നിന്ന് കുപ്പിയിൽ എണ്ണ തരുകയില്ല. അതുകൊണ്ടാണ്’,ഇത്തരത്തിലാണ് കത്തിലെ വാക്കുകൾ. കൂടാതെ മാപ്പ് ചോദിച്ചുള്ള കത്തിനൊപ്പം രണ്ട് അഞ്ച് രൂപ നാണയങ്ങളും ബൈക്കിൽ വച്ചിരുന്നു.

അധ്യാപകനായ അരുൺലാൽ കോഴിക്കോട് ബൈപ്പാസ് റോഡരികിൽ പാർക്ക് ചെയ്ത ബൈക്കിൽ നിന്നാണ് അജ്ഞാതൻ പെട്രോൾ ഊറ്റിയെടുത്തത്. അരുൺലാൽ ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിലെ അധ്യാപകൻ ആണ്. അജ്ഞാതന്റെ കുറിപ്പും അതിനൊപ്പമുണ്ടായിരുന്ന രണ്ട് അഞ്ച് രൂപാ തുട്ടുകളുടെയും ചിത്രം അരുൺലാൽ തന്നെയാണ് സാമൂഹികമാധ്യമത്തിൽ പങ്കു വച്ചത്.

also read :മത്സരവിലക്ക് നേരിടേണ്ടി വരും; ഹര്‍മൻപ്രീത് കൗറിനെതിരെ കൂടുതൽ നടപടികൾക്കൊരുങ്ങി ഐസിസി

ബൈക്ക് എടുത്ത് തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മഴക്കോട്ടിന്റെ കവറിൽ ഇരുന്ന നാണയ തുട്ടുകൾ താഴെ വീണത്. നോക്കിയപ്പോൾ കുറിപ്പും കണ്ടു. ‘കൈ നിറയെ ധനം ഉള്ളവനല്ല, മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നൻ’ എന്ന കുറിപ്പോടെയാണ് അരുൺലാൽ ഈ കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

also read :ഇനിയൊരു ഇടവേള; ബാലിയില്‍ അടിച്ചുപൊളിച്ച് സാമന്തയും സുഹൃത്തും; ചിത്രങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News