സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ ഫലം കണ്ടു; കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില ഭാഗങ്ങൾ ബഫർസോണിൽ നിന്ന് ഒഴിവാകും

BUFFER ZONE

കോട്ടയം- പത്തനംത്തിട്ട മേഖലയിലെ ചിലഭാഗങ്ങൾ ബഫർസോണിൽ ഒഴിവാകും. പെരിയാർ കടുവാസങ്കേതത്തിന്റെ അതിർത്തി പ്രദേശമായ പമ്പാവാലി എയ്ഞ്ചൽവാലി മേഖലയാണ് ഒഴിവാക്കാപ്പെടുന്നത്. സംസ്ഥാന സർക്കാരിൻ്റെ ശുപാർശ ദേശീയ വന്യജീവി ബോർഡാണ് അംഗീകരിച്ചത്.

ALSO READ; ലഹരിക്കേസ്: പ്രയാഗ മാർട്ടിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ സംസ്‌ഥാന വന്യജീവി ബോർഡിന്റെ ശുപാർശയ്ക്ക്, കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം യോഗമാണ് അംഗീകാരം നൽകിയത്. ഇതോടെ എരുമേലി പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകൾ പെരിയാർ ടൈഗർ റിസർവ് പരിധിയിൽ നിന്ന് പൂർണമായും ഒഴിവാകും. മൂന്ന് തലമുറകളായി ജീവിച്ചുവന്നിരുന്നവർ കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ
നിലനിൽപിനുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. ഇവർക്കൊപ്പമായിരുന്നു സംസ്ഥാന സർക്കാരും.

ALSO READ; ‘ലഹരി ഉപയോഗിച്ചിട്ടില്ല’;  പാർട്ടിയെ കുറിച്ച് അറിയില്ലെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി

ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും, വൈദികരും സമുദായ സംഘടനകളും നേതാക്കളുമെല്ലാ നടത്തിയ കൂട്ടായ പരിശ്രമത്തിൻ്റെ കൂടി വിജയമാണിത്. തുടർ നടപടിയുടെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പ്രത്യേക സംഘം സ്ഥല പരിശോധന നടത്തും. ബോർഡ് നിർദ്ദേശപ്രകാരം ഒരു മാസത്തിനകം പരിധി പുനർനിർണയിച്ച് പുതിയ വിജ്ഞാപന പുറപ്പെടുവിക്കുവാനാണ് സംസ്ഥാന സർക്കാർ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News