എണ്ണമയമുള്ള ചർമ്മമാണോ? എങ്കിൽ ഇവ ശ്രദ്ധിക്കേണം

എണ്ണമയമുള്ള ചർമ്മം എപ്പോഴും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും കാലാവസ്ഥയിലെ  മാറ്റവും ഇതിന് കാരണമായി പറയപ്പെടുന്നു. ഇതുമൂലം സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാകുകയും ചെയ്യുന്നു. എന്നാൽ ഇവയിൽ നിന്നെല്ലാം രക്ഷ നേടാനും കഴിയും. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം. പലപ്പോഴും കൃത്യമായ പരിചരണം മുഖത്തിന് നൽകാത്തതാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ വരാൻ കാരണമാകുന്നത്.

ALSO READ: ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്തിറങ്ങി; പിന്നാലെ കൊലപാതകം; പ്രതി കീഴടങ്ങി

എണ്ണമയമുള്ള ചർമ്മമുള്ളവർ ഇടയ്ക്കിടെ മുഖം കഴുകേണം. കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും മുഖം കഴുകാൻ ശ്രദ്ധിക്കണം. എണ്ണമയം അധികമായി തോന്നിയാൽ ഫേസ് വാഷുകൾ ഉപയോഗിക്കാം. മോയ്സ്ചറൈസർ ഉപയോഗിക്കുന്നതിലൂടെയും എണ്ണമയം ഒഴിവാക്കാൻ സാധിക്കും. ഇതിനൊപ്പം സൺസ്ക്രീൻ ഉപയോഗിക്കാനും മറക്കരുത്. ഇടയ്ക്കിടെ സ്ക്രബ് ചെയ്യുന്നതും എണ്ണമയം ഒഴിവാക്കുന്നതിന് സഹായിക്കും. മേക്കപ്പ് അമിതമായി ഉപയോഗിക്കുന്നവർ അത് ഒഴിവാക്കേണം. മേക്കപ്പ് കൂടുതലായി ഉപയോഗിക്കുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ അടയാൻ ഇടയാകുന്നു. മുഖ സംരക്ഷണത്തിൽ മറ്റൊരു പ്രധാന ഘടകമാണ് വെള്ളം കുടിക്കുക എന്നത്. ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ സെബം, എണ്ണ എന്നിവയുടെ ഉത്പാദനം കുറയ്ക്കും. എട്ട് മുതൽ ഒൻപത് ഗ്ലാസ് വെള്ളം വരെ ഒരു ദിവസം കുടിക്കാൻ ശ്രദ്ധിക്കേണം. ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.

ALSO READ: യുദ്ധം ഉയർത്തിയ സ്വർണവില; വിപണിയിൽ ഇന്ന് ചെറിയ ആശ്വാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News