പൂ പോലെ മൃദുലമായ പാദങ്ങൾ ആരാണ് ആഗ്രഹിക്കാത്തത്. മുഖ സംരക്ഷണം പോലെ പ്രധാനമാണ് പാദങ്ങളും. എന്നാൽ പാദങ്ങൾ വിണ്ടുകീറുന്നത് പല ആളുകളും നേരിടുന്ന പ്രശ്നമാണ് . തണുപ്പുകാലത്താണ് ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്. പാദങ്ങൾ വിണ്ടുകീറുമ്പോൾ ചിലപ്പോൾ അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. കാലുകളുടെ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടുകീറാൻ കാരണം. എന്നാൽ പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ചില പൊടിക്കൈകൾ ഉണ്ട്.
also read: തേജ് ചുഴലിക്കാറ്റ് : ഒമാനിൽ കനത്ത ജാഗ്രത; രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു
പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ചില പൊടിക്കൈകൾ:
. കാൽ ബക്കറ്റ് വെള്ളമെടുത്ത് അതിൽ ഒരു നാരങ്ങപിഴിഞ്ഞൊഴിച്ച ശേഷം പാദം അതിലിറക്കിവെയ്ക്കുക അല്പസമയത്തിന് ശേഷം പ്യുമിക് സ്‌റ്റോൺ ഉപയോഗിച്ച് വിള്ളലുള്ള ഭാഗങ്ങൾ ഉരച്ച് കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളൽ ഇല്ലാതാക്കുന്നു.
. രാത്രി കിടക്കുന്നതിന് മുൻപായി അൽപ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങൾ നന്നായി മസാജ് ചെയ്യുന്നതും പാദങ്ങൾ വിണ്ടുകീറുന്നത് തടയും.
. കാൽ കഴുകി നന്നായി തുടച്ചശേഷം ഒരു സ്പൂൺ വാസ് ലിനും, ഒരു നാരങ്ങയുടെ നീരും ചേർത്ത് വിള്ളലുള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്താൽ പാദത്തിലെ വിള്ളൽ മാറുന്നതാണ്.
also read: ‘റിയൽ ലൈഫ് ബാഹുബലി’; ഭീമൻ മുതലയെ ചുമലിലേറ്റി യുവാവ്; അമ്പരന്ന് സോഷ്യൽ മീഡിയ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here