മഞ്ഞുകാലം തുടങ്ങുമ്പോള്‍ സ്‌കിന്നിനെ സംരക്ഷിക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

മഞ്ഞുകാലം തുടങ്ങുമ്പോള്‍ അതിന്റെ ദോഷവശങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചര്‍മ്മത്തെയാണ്. ചുണ്ടുകള്‍ വിണ്ടു കീറുക, ചര്‍മം വരളുക തുടങ്ങിയവയൊക്കെയാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും.

ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനയി മോയ്ചറൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനായി അനുയോജ്യമായ ഏത് ഉത്പന്നവും ഉപയോഗിക്കാം.

Also Read:ഗാസയ്ക്ക് താങ്ങായി യുഎഇയിലെ നാലാമത്തെ മെഡിക്കൽ സംഘം

ഇളം ചൂടുവെള്ളമാണ് ഈ കാലാവസ്ഥയില്‍ കുളിക്കാന്‍ അനുയോജ്യം

വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിക്കുന്നതാണ് ഈ കാലാവസ്ഥയ്ക്ക് അനുയോജ്യം. കൂടുതല്‍ ഹെര്‍ബല്‍ ഫെയ്സ്മാസ്‌കുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

നന്നായി വെള്ളം കുടിക്കുകയാണ് മറ്റൊരു പ്രധാന കാര്യം. ജലാംശം അടങ്ങിയ ഫലങ്ങളും കഴിക്കാവുന്നതാണ്.

തണുപ്പു അധികമുള്ള സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. പുറത്തു പോകണമെങ്കില്‍ അതിന് അനുയോജ്യമായ വസ്ത്രം ധരിക്കുന്നതാണ് നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration