തൊടുന്ന കേസെല്ലാം പൊട്ടുന്ന ‘വക്കീലാണോ’ നിങ്ങള്‍? തോറ്റതിന്റെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഇതാ ചില ടിപ്‌സുകള്‍

നമ്മുടെ കൂട്ടത്തിലെല്ലാം ഉണ്ടാകും എപ്പോഴും കേസുകളില്‍ പരാജയപ്പെടുന്ന ഒരു വക്കീല്‍ കൂട്ടുകാരനോ കൂട്ടുകാരിയോ… കേസ് നടക്കുന്ന സമയത്തൊക്കെ ഭയങ്കര ആത്മവിശ്വാസമാണെങ്കിലും ഒടുവില്‍ കേസ് തോല്‍ക്കുന്നത് ശീലമായിരിക്കും. കേസില്‍ തോറ്റ് കഴിഞ്ഞാല്‍ പിന്നെ കുറച്ചു നാളത്തേക്ക് അവര്‍ ഒരു വല്ലാത്ത മാനസിക പിരിമുറുക്കത്തിലായിരിക്കും. അത്തരക്കാര്‍ക്കുള്ള ചില ടിപ്‌സുകളാണ് ചുവടെ കൊടുക്കുന്നത്.

പിരിമുറുക്കം നിങ്ങളുടെ വിഷമതകള്‍ക്കും പരാജയത്തിനും കാരണമാകുമ്പോള്‍, അത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന പിരിമുറുക്കത്തെ ഫലപ്രദമായി നേരിടുന്നതിന്, അതിന്റെ സ്രോതസ്സ് തിരിച്ചറിയുക പ്രധാനമാണ്. പിരിമുറുക്കത്തിന്റെ സ്രോതസ്സ് മനസ്സിലാക്കുന്നത്, നിങ്ങള്‍ക്ക് അതിനെ വിജയകരമായി മറികടക്കുന്നതിനുള്ള ഉപാധികള്‍ കണ്ടെത്താന്‍ സഹായകമാവും.

Also Read : http://മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഹർജി തള്ളിയ സംഭവം; കോടതി വിധി തിരിച്ചടിയെന്ന് മാത്യു കുഴൽനാടൻ

യോഗ, കായികവിനോദങ്ങള്‍, നൃത്തം തുടങ്ങി നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ശാരീരികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ഇത് നിങ്ങളുടെ ശരീരത്തിനു മാത്രമല്ല മനസ്സിനും ഊര്‍ജം പകരും. ദിവസവും കുറച്ചു നേരമെങ്കിലും ഇതിനായി മാറ്റിവയ്ക്കുന്നത് ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് പുതുമ നല്‍കാന്‍ സഹായിക്കും.

കഴിയാത്ത മാറ്റങ്ങളെയും സംഭവങ്ങളെയും അംഗീകരിക്കുക മാത്രമാണ് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനുള്ള മാര്‍ഗം. മാറ്റങ്ങളെ എത്രത്തോളം നിങ്ങള്‍ പ്രതിരോധിക്കുന്നോ അത്രത്തോളം പിരിമുറുക്കത്തെ ക്ഷണിച്ചുവരുത്തുന്നു. നിങ്ങള്‍ എത്രത്തോളം അനിഷ്ടം പ്രകടിപ്പിക്കുന്നോ, അത്രത്തോളം പിരിമുറുക്കം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇതിനു പകരം, ഇത് സംഭവിക്കേണ്ടതായിരുന്നു എന്ന് ചിന്തിക്കുകയും തുടര്‍ന്നുള്ള കാര്യങ്ങളില്‍ സജീവമാവുകയും ചെയ്യുകയാണ് വേണ്ടത്.

Also Read : ‘കുഴ’ലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ? ഈ പാട്ട് ഇന്ന് പാടിയില്ലെങ്കിൽ പിന്നെ എന്ന് പാടാനാണ്; വാ പാടാം ആടാം

നിങ്ങള്‍ക്ക് പിരിമുറുക്കം നല്‍കുന്ന കാര്യങ്ങളില്‍ നിന്ന് എത്രത്തോളം അകന്നു നില്‍ക്കാന്‍ ശ്രമിക്കുന്നോ അത്രത്തോളം നിങ്ങള്‍ക്ക് കൂടുതല്‍ അധ്വാനിക്കേണ്ടിവരും. അതിനെ അഭിമുഖീകരിക്കാന്‍ നിങ്ങള്‍ തയ്യാറാവുക. പിരിമുറുക്കം നല്‍കുന്ന സംഗതിയെ നേരിടാന്‍ നിങ്ങള്‍ക്കുള്ള ശക്തിയെക്കുറിച്ച് മാത്രം ചിന്തിക്കുക, പോരായ്മകളെ അവഗണിക്കുക.

നിങ്ങള്‍ ശരിയായ പാതയില്‍ അല്ല എന്ന് മനസ്സിലാവുന്ന അവസരങ്ങളിലെല്ലാം സ്വയം നിഷേധാത്മകമായി കുറ്റപ്പെടുത്താതിരിക്കുക. നിങ്ങള്‍ക്ക് ഒരു അവസരം കൂടി ആവശ്യമാണ്. പിരിമുറുക്കമുള്ള അവസരങ്ങളില്‍ പോസിറ്റീവായി സ്വന്തം മനസ്സുമായി സംവദിക്കുന്നത് നിഷേധാത്മക ചിന്തകളുമായി ബന്ധപ്പെട്ട ഉത്കണ്ഠ കുറയ്ക്കുന്നതിനും പിരിമുറുക്കം സൃഷ്ടിക്കുന്ന കാരണങ്ങളെ ഫലപ്രദമായി നേരിടുന്നതിനും സഹായിക്കും.

Also Read : ക്ഷീണിച്ചിരിക്കുകയാണോ ? നാടന്‍ കുഴലപ്പം എടുക്കട്ടെ….

അനാവശ്യ ഭാരങ്ങള്‍ പിരിമുറുക്കം സൃഷ്ടിക്കുമെന്ന് ഉറപ്പുള്ള അവസരങ്ങളില്‍, അനാവശ്യ ഉത്തരവാദിത്വങ്ങള്‍ ‘പറ്റില്ല’ എന്ന് ഉറപ്പിച്ചു പറയാന്‍ പഠിക്കുക. നിശ്ചയദാര്‍ഢ്യത്തോടെ പെരുമാറുന്നത് നല്ലവണ്ണം ആശയവിനിമയം നടത്താന്‍ സഹായിക്കും. മറ്റുള്ളവരുടെ വികാരങ്ങളെയും വീക്ഷണങ്ങളെയും മാനിക്കുന്നതിനൊപ്പം നിങ്ങളുടെ വീക്ഷണം വ്യക്തമാക്കുന്നതിനും അതിനായി നിലകൊള്ളുന്നതിനും നിശ്ചയദാര്‍ഢ്യം സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News