ബ്രട്ടീഷ് ബഹിരാകാശ ഏജന്‍സി അറിയാതെ ബ്രിട്ടന്റെ ആദ്യകാല ഉപഗ്രഹത്തിന് സ്ഥാനഭ്രംശം സംഭവിച്ചതായി റിപ്പോർട്ട്. എങ്ങനെയാണ് ആരാണ് ഉപഗ്രഹത്തിന്റെ സ്ഥാനം മാറ്റിയതെന്ന വിവരം അഞ്ജാതമാണ്. 1969ൽ വിക്ഷേപിച്ച സ്കൈനെറ്റ് 1എ എന്ന ഉപഗ്രഹം ആണ് സ്ഥാനം മാറിയ നിലയിൽ കണ്ടെത്തിയത്.
സ്കൈനെറ്റ് 1എ എന്ന ഉപഗ്രഹം പ്രവര്‍ത്തന രഹിതമാണ്. ഇപ്പോൾ വിക്ഷേപിച്ച സ്ഥാനത്തുനിന്നും 36,000 കിലോമീറ്റർ അകലെയാണ് സ്കൈനെറ്റ് 1എയെ കാണുന്നത്.
Also Read: ബിഎസ്എൻഎല്ലിനെ വെല്ലുവിളിച്ച് ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാനുമായി ജിയോ
ബ്രിട്ടീഷ് സൈനിക ആശയവിനിമയം സുഗമമാക്കാൻ ആഫ്രിക്കയുടെ കിഴക്കൻ തീരത്തിന് മുകളിൽ വിക്ഷേപിച്ച ഉപഗ്രഹം ഇപ്പോള്‍ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ മുകളിലാണുള്ളത്.
എഴുപതുകളുടെ മധ്യത്തിൽ ഉപഗ്രഹത്തിനെ പടിഞ്ഞാറേക്ക് നീക്കാനായി ഉപഗ്രഹത്തിന്റെ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ചിരിക്കാൻ സാധ്യതയുണ്ടെങ്കിലും ആര്, എന്തിനുവേണ്ടിയാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല.
Also Read: സൊമാറ്റോ സിഇഒക്ക് ആ ‘സജഷന്‍സ്’ നന്നായി ബോധിച്ചു; എക്‌സ് യൂസര്‍ക്ക് കിട്ടിയത് കിടിലന്‍ ഓഫര്‍!
അമേരിക്കയില്‍ നിര്‍മിച്ച് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ നിയന്ത്രണം പിന്നീട് ബ്രട്ടീഷ് വ്യോമസേനയ്ക്ക് കൈമാറുകയായിരുന്നു. കാലക്രമേണ ഉപഗ്രഹ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിരിക്കാമെന്നും അഭിപ്രായമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here